മുഖ്താർ അബ്ബാസ് നഖ്‌വി| Photo: ANI
ന്യൂഡല്‍ഹി: ജമാഅത്തെ ഇസ്ലാമി, പോപ്പുലര്‍ ഫ്രണ്ട് തുടങ്ങിയ സംഘടനകളോടുള്ള കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കണമെന്ന് ബി.ജെ.പി. മതേതരമെന്ന് സ്വയം വിശേഷിപ്പിക്കുന്ന കോണ്‍ഗ്രസ് പാര്‍ട്ടി മൗലികവാദത്തെ സ്പോണ്‍സര്‍ ചെയ്യുകയാണെന്നും കേന്ദ്ര ന്യൂനപക്ഷ വകുപ്പു മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വി ആരോപിച്ചു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ ആരോപണം.
ബിഹാര്‍ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനോടൊപ്പം ചേര്‍ന്ന് ആര്‍.ജെ.ഡിയും ജമാഅത്തെ ഇസ്ലാമി തുടങ്ങിയ സംഘടനകളുമായി സഖ്യം ചേര്‍ന്നിട്ടുണ്ടോ എന്ന് തേജ്വസി യാദവിനോട് ചോദിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും നഖ്വി പറഞ്ഞു. ഈ ചോദ്യങ്ങള്‍ ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ടതാണെന്നും അല്ലാതെ രാഷ്ട്രീയപരമല്ലെന്നും നഖ്വി കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസ് ഞങ്ങള്‍ക്കു വേണ്ടി വ്യത്യസ്ത ചോദ്യങ്ങള്‍ ട്വീറ്റ് ചെയ്യുന്നു. എന്നാല്‍ ജമാഅത്തെ ഇസ്ലാമി, പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ തുടങ്ങിയ മറ്റ് സംഘടനകളോടുള്ള നിലപാട് അവര്‍ വ്യക്തമാക്കണം-നഖ്വി ആവശ്യപ്പെട്ടു.
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വയനാട്ടില്‍നിന്ന് തിരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍, എന്തുകൊണ്ടാണ് കോണ്‍ഗ്രസിന്റേതിനെക്കാള്‍ ജമാഅത്തെ ഇസ്ലാമിയുടെ കൊടികള്‍ കാണുന്നതെന്ന് കണ്ട് രാജ്യം അമ്പരന്നുപോയി. ദേശീയ പാര്‍ട്ടിയെന്ന് സ്വയം വിശേഷിപ്പിക്കുന്ന കോണ്‍ഗ്രസ്, സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷം ആദ്യമായി മുസ്ലിം ലീഗുമായി സന്ധി ചെയ്തുവെന്നും നഖ്വി ആരോപിച്ചു.
content highlights: mukhtar abbas naqvi criticises congress
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..