isha ambani

മുംബൈ: റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ മകള്‍ ഇഷ വിവാഹിതയാവുന്നു. പിരാമല്‍ വ്യവസായ ഗ്രൂപ് തലവന്‍ അജയ് പിരാമലിന്റെ മകന്‍ ആനന്ദ് ആണ് വരന്‍. ഈ വര്‍ഷം ഡിസംബറിലാവും വിവാഹമെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

മുകേഷ് അംബാനിയുടെയും നിതയുടെയും മകളായ ഇഷയും ആനന്ദും ചെറുപ്പം മുതല്‍ സുഹൃത്തുക്കളായിരുന്നു. മഹാബലേശ്വറിലെ ക്ഷേത്രത്തില്‍ വച്ച് ആനന്ദ് ഇഷയോട് വിവാഹാഭ്യര്‍ഥന നടത്തുകയായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍.കഴിഞ്ഞമാസമായിരുന്നു. ഇഷയുടെ ഇരട്ടസഹോദരന്‍ ആകാശിന്റെ വിവാഹനിശ്ചയം.

isha ambani
image:fb/weddingaffairs

യൂണിവേഴ്‌സിറ്റി ഓഫ് പെന്‍സില്‍വാനിയയില്‍ നിന്ന് സാമ്പത്തികശാസ്ത്രത്തില്‍ ബിരുദം നേടിയ ആനന്ദ് പിരാമല്‍ റിയാലിറ്റി, പിരാമല്‍ സ്വസ്ഥ്യ എന്നീ സ്റ്റാര്‍ട്ട് അപ് സംരംഭങ്ങളുടെ സ്ഥാപകനാണ്. ഹാര്‍വാര്‍ഡ് ബിസിനസ് സ്‌കൂളില്‍ നിന്ന് ബിസിനസ് അഡ്മിനിസ്‌ട്രേഷനില്‍ മാസ്റ്റര്‍ ബിരുദവും നേടിയിട്ടുണ്ട്.

isha ambani
image:fb/weddingaffairs

സൈക്കോളജിയില്‍ ബിരുദധാരിയായ ഇഷ ഇപ്പോള്‍ സ്റ്റാന്‍ഫോര്‍ഡ് സ്‌കൂള്‍ ഓഫ് ബിസിനസില്‍ എംബിഎ വിദ്യാര്‍ഥിനിയാണ്. റിലയന്‍സ് ജിയോ, റിലയന്‍സ് റീടെയില്‍ സംരംഭങ്ങളിലെ ബോര്‍ഡംഗം കൂടിയാണ് ഇഷ.

content highlights: Mukesh Ambani's daughter Isha to wed Piramal scion Anand, Isha Ambani