മുംബൈ: മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും മകന്‍ ആകാശ് അംബാനിയുടെ വിവാഹചടങ്ങുകള്‍ക്ക് തുടക്കം. മുംബൈയിലെ ജിയോ വേള്‍ഡ് സെന്ററില്‍ നടക്കുന്ന ചടങ്ങില്‍ ഇന്ത്യയിലെയും വിദേശത്തെയും രാഷ്ട്രീയ-വ്യവസായ-ചലച്ചിത്ര പ്രമുഖര്‍ പങ്കെടുക്കുന്നു. വജ്രവ്യാപാരി റസ്സല്‍ മെഹ്തയുടെയും മോണ മെഹ്തയുടെയും മകള്‍ ശ്ലോക മെഹ്തയെയാണ് ആകാശ് അംബാനി താലിചാര്‍ത്തുന്നത്. 

WhatsApp_Image_2019-03-09_at_17.19.56.jpg

മുംബൈ ജിയോ വേള്‍ഡ് സെന്ററില്‍ ശനിയാഴ്ച വൈകിട്ടോടെയാണ് വിവാഹാഘോഷങ്ങള്‍ ആരംഭിച്ചത്. വിവാഹാഘോഷത്തിന്റെ ഭാഗമായി അതിഥികള്‍ക്ക് വിഭവസമൃദ്ധമായ വിരുന്ന് സല്‍ക്കാരവും സംഗീതവിരുന്നും ഒരുക്കിയിട്ടുണ്ട്. 

WhatsApp_Image_2019-03-09_at_17.20.31_(1).jpg

മുന്‍ ബ്രിട്ടന്‍ പ്രധാനമന്ത്രി ടോണി ബ്ലെയര്‍, പത്‌നി ഷെറി ബ്ലെയര്‍, ബോളിവുഡ് നടന്മാരായ രണ്‍ബീര്‍ കപൂര്‍, ആമിര്‍ ഖാന്‍, ജാക്കി ഷ്‌റോഫ്, ശ്രീലങ്കന്‍ ക്രിക്കറ്റ് താരം മഹേള ജയവര്‍ധന തുടങ്ങിയവര്‍ വിവാഹചടങ്ങിനെത്തി. രാത്രി വൈകുംവരെ ആഘോഷപരിപാടികള്‍ നീണ്ടുനില്‍ക്കും. 

ആകാശ് അംബാനി-ശ്ലോക മെഹ്ത വിവാഹത്തിന്റെ കൂടുതല്‍ ചിത്രങ്ങള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ...

 

 

 

Content Highlights: mukesh ambani-nitha ambani son akash ambani and shloka mehta wedding at mumbai jio world centre