
ന്യൂഡൽഹി: ഡല്‍ഹിയില്‍ അതിഷി മന്ത്രിസഭയിലെ പുതുമുഖമായി മുകേഷ് അഹ്ലാവത്ത്. സുൽത്താൻപുർ മജ്റ എം.എൽ.എ.യായ മുകേഷ് ശനിയാഴ്ച അതിഷിക്കൊപ്പം സത്യപ്രതിജ്ഞ ചെയ്യും. കെജ് രിവാള്‍ മന്ത്രിസഭയില്‍ മന്ത്രിമാരായിരുന്ന ഗോപാൽ റായ്, കൈലാഷ് ഗെഹലോത്ത്, സൗരഭ് ഭരദ്വാജ്, ഇമ്രാൻ ഹുസൈൻ എന്നിവര്‍ പുതിയ മന്ത്രിസഭയിലും തുടരും.
സാമൂഹ്യക്ഷേമ മന്ത്രി രാജ് കുമാർ ആനന്ദിന്റെ രാജിയെ തുടർന്നുണ്ടായ ഒഴിവിലേക്കാണ് മുകേഷ് മന്ത്രിയായെത്തുന്നത്. കെജ്രിവാൾ മന്ത്രിസഭയിൽ നിന്നും രാജിവെച്ച ആനന്ദ് കഴിഞ്ഞ ഏപ്രിലിൽ പാർട്ടി വിട്ടിരുന്നു.
മുഖ്യമന്ത്രിയുൾപ്പെടെ ഏഴ് മന്ത്രിമാരാണ് ഡൽഹി മന്ത്രിസഭയിൽ പരമാവധിയുണ്ടാവുക. എന്നാൽ, ഇതുവരെ ആറുപേരുകൾ മാത്രമേ എ.എ.പി. നിർദേശിച്ചിട്ടുള്ളൂ.
പുതിയ ഡൽഹി മുഖ്യമന്ത്രിയായി അതിഷി ശനിയാഴ്ച സത്യപ്രതിജ്ഞ ചെയ്യും. ലെഫ്. ഗവർണർ വി.കെ. സക്സേന മുമ്പാകെയാകും സത്യവാചകം ചൊല്ലുക.
ഈമാസം 26-നും 27-നും നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിച്ചുചേർക്കാൻ കഴിഞ്ഞദിവസം എ.എ.പി. തീരുമാനിച്ചിരുന്നു. അപ്പോൾ വിശ്വാസ വോട്ടെടുപ്പ് നടത്താനാണ് പദ്ധതി.
Content Highlights: Mukesh Ahlawat new face in Delhi Cabinet, 4 ministers to be retained
Published: 19 Sept 2024, 02:19 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented