മുഹമ്മദലി ജിന്ന മഹാ പുരുഷനെന്ന് ബിജെപി എംപി


ന്യൂഡല്‍ഹി: ഇന്ത്യയുടെ സ്വാതന്ത്ര്യസമര പോരാട്ടങ്ങളില്‍ നിരവധി സംഭാവനകള്‍ നല്‍കിയിട്ടുള്ള മഹാപുരുഷനാണ് മുഹമ്മദ് അലി ജിന്നയെന്ന് ബിജെപി എംപി സാവിത്രി ഭായി ഫുലെ. ജിന്നയുടെ ചിത്രം അലിഗഡ്‌ സര്‍വകലാശാലയില്‍ നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് സംഘപരിവാര്‍ നീങ്ങുന്നതിനിടെയാണ്‌ എംപിയുടെ പ്രസ്താവന.

ജിന്നയുടെ ചിത്രം പാര്‍ലമെന്റില്‍ സ്ഥാപിച്ചിട്ടുണ്ട്. അതുപോലെ അനുയോജ്യമായ ഇടങ്ങളിലെല്ലാം അദ്ദേഹത്തിന്റെ ചിത്രം സ്ഥാപിക്കാന്‍ അനുമതി നല്‍കണമെന്നും എംപി പറഞ്ഞു. ജിന്ന വിഷയത്തില്‍ പാര്‍ട്ടിയുടെ നിലപാടിനെതിരേയുള്ള പ്രസ്താവനയാണ് സാവിത്രി ഭായി നടത്തിയിരിക്കുന്നത്.

രാജ്യത്തിനു വേണ്ടി പോരാടിയ മഹാനായിരുന്നു ജിന്ന. അദ്ദേഹം ബഹുമാനത്തോടെ സ്മരിക്കപ്പെടണമെന്നും എംപി അഭിപ്രായപ്പെട്ടു. എന്നാല്‍, ജിന്നയുടെ പേരിലുള്ള വിവാദങ്ങള്‍ സൃഷ്ടിക്കുന്നത് ദളിത് പ്രശ്‌നങ്ങളില്‍നിന്ന് ജനശ്രദ്ധ തരിച്ച് വിടാനാണെന്നും തനിക്ക് ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നും എംപി കൂട്ടിച്ചേര്‍ത്തു.

ജാതി-മതങ്ങള്‍ക്കപ്പുറം സ്വതന്ത്ര്യത്തിന് വേണ്ടി ത്യാഗം സഹിച്ചിട്ടുള്ള നിരവധി ആളുകളുണ്ട്. അവര്‍ എന്നും ബഹുമാനിക്കപ്പെടണമെന്നും സാവിത്രി പറഞ്ഞു.

അലിഗഡ്‌ മുസ്ലീം യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥി യൂണിയന്‍ ഓഫീസില്‍നിന്ന് ജിന്നയുടെ ചിത്രം നീക്കണമെന്ന് ബിജെപി എംപി സതീഷ് ഗൗതം ആവശ്യപ്പെട്ടിരുന്നു. അതേതുടര്‍ന്നാണ് ജിന്നയുടെ പേരില്‍ രാജ്യത്ത് വിവാദങ്ങള്‍ ഉടലെടുത്തത്.

Content Highlight: Muhammad Ali Jinnah, Pakisthan, BJP MP, Savitri Bai Phule, Aligarh Muslim University.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
arya rajendran

2 min

'കാലില്‍ നീര്, എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും'; സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടി

May 18, 2022


SUDHAKARAN

1 min

'സുധാകരന് ആറ് വയസുകാരന്റെ ബുദ്ധിയും ആറാളുടെ വലുപ്പവും'; പരാമര്‍ശം രാഷ്ട്രീയ ആയുധമാക്കി സിപിഎം

May 18, 2022


07:00

രണ്ട് ബാറ്ററികൾ വാങ്ങി നൽകി, ജയിലിൽ കഴിഞ്ഞത് 31 വർഷം; പേരറിവാളന്റെ കഥ

May 19, 2022

More from this section




Most Commented