അരവിന്ദ് കെജ്രിവാൾ | Photo: ANI
ന്യൂഡല്‍ഹി: കൊറോണ വൈറസ് ബാധിതര്‍ കുറഞ്ഞുതുടങ്ങിയെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍ . ജൂലായ് 23- മുതല്‍ ജൂലായ് 26 വരെ ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടവരുടെ എണ്ണം കുത്തനെ കുറഞ്ഞതായും അദ്ദേഹം പറഞ്ഞു.
'വളരെ കുറച്ച് ആളുകള്‍ മാത്രമാണ് രോഗബാധിതരാകുന്നത്. രോഗബാധിതരാകുന്നവര്‍ ആശുപത്രിയിലെത്താതെ വീട്ടില്‍ തന്നെ ചികിത്സ തുടരുകയാണ്. അതിനാല്‍ തന്നെ വളരെ കുറച്ച് ആളുകളെ മാത്രമേ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടതായി വരുന്നുള്ളൂ.'ഡല്‍ഹി കെറോണ ആപ്പിലെ സ്‌ക്രീന്‍ഷോട്ടുകള്‍ പങ്കുവെച്ചുകൊണ്ടാണ് കെജ്‍രിവാള്‍ ഇക്കാര്യം അറിയിച്ചത്.
സജീവ കേസുകളുടെ എണ്ണമെടുത്താല്‍ രാജ്യത്ത് എട്ടാംസ്ഥാനമാണ് ഡല്‍ഹിക്കെന്ന് ശനിയാഴ്ച കെജ്‍രിവാള്‍ പറഞ്ഞിരുന്നു. ഡല്‍ഹിയിലെ സാഹചര്യങ്ങള്‍ ഒരിക്കല്‍ വളരെ മോശമായിരുന്നു എന്നാല്‍ നിലവില്‍ സ്ഥിതിഗതികള്‍ മെച്ചപ്പെട്ടുവരുന്നതായും അദ്ദേഹം പറഞ്ഞു.
ശനിയാഴ്ച ഡല്‍ഹിയില്‍ 1,142 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ ഡൽഹിയില്‍ കോവിഡ് കേസുകളുടെ എണ്ണം 1.29 ലക്ഷമായി ഉയര്‍ന്നിരുന്നു.ദിവസം നാലായിരം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്ന സ്ഥാനത്തുനിന്നാണ് ആയിരത്തിലേക്ക് കേസുകള്‍ ചുരുങ്ങിയത്. 87ശതമാനമാണ് തലസ്ഥാനത്തെ രോഗമുക്തി നിരക്ക്.
ശനിയാഴ്ച ആശുപത്രിയിലുളള രോഗികളുടെ എണ്ണം 3,135 ആയിരുന്നു. 15,475 കിടക്കകളാണ് ഡല്‍ഹിയില്‍ ഉള്ളത്. 450 കിടക്കകളുളള കോവിഡ് 19 സെന്റര്‍ ശനിയാഴ്ച ബുരായിയില്‍ കെജ്രിവാള്‍ ഉദ്ഘാടനം ചെയ്തിരുന്നു.
Content Highlights: Much lesser no of people are now falling ill, tweets Kejriwal


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..