പ്രതീകാത്മക ചിത്രം |ഫോട്ടോ: മാതൃഭൂമി
ഭോപ്പാല്‍: മെഡിക്കല്‍ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷയില്‍ ആറ് മാര്‍ക്ക് മാത്രമേയുള്ളൂ എന്നറിഞ്ഞതിലുള്ള മനോവിഷമത്തില്‍ മധ്യപ്രദേശില്‍ വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു. ചിന്ദ്വാര ജില്ലയില്‍ 18 വയസുള്ള വിധി സൂര്യവംശി എന്ന പെണ്‍കുട്ടിയാണ് അത്മഹത്യ ചെയ്തത്.
നന്നായി പഠിക്കുന്ന മകള്‍ക്ക് എന്തായാലും മികച്ച മാര്‍ക്കുണ്ടാവും എന്ന ഉറച്ച വിശ്വാസമുണ്ടായിരുന്ന മാതാപിതാക്കള്‍ ഒ.എം.ആര്‍ ഷീറ്റ് എടുത്ത് പരിശോധിച്ചപ്പോള്‍ അതില്‍ 590 മാര്‍ക്കുണ്ടെന്ന് വ്യക്തമായി. ഇക്കാര്യം മകളെ ബോധ്യപ്പെടുത്താന്‍ അവര്‍ ശ്രമിച്ചു. പക്ഷേ അതിനോടകം കടുത്ത മനോവിഷമിത്താലിയിരുന്ന കുട്ടി ജീവനൊടുക്കി. മാര്‍ക്ക് രേഖപ്പെടുത്തിയതിലെ പിഴവാണ് ഡോക്ടറാകാന്‍ ആഗ്രഹിച്ച വിധി സൂര്യവംശിയുടെ ജീവനെടുത്തത്..
ഡോക്ടറാകാന്‍ അഗ്രഹിച്ച വിധി നീറ്റ് പരീക്ഷയ്ക്കായി നന്നായി തയ്യാറെടുത്തിരുന്നു. പക്ഷേ, ഫലം വന്നപ്പോള്‍ ഇന്റര്‍നെറ്റില്‍ അപ്ലോഡ് ചെയ്ത പട്ടികയില്‍ ആറ് മാര്‍ക്ക് മാത്രമാണ് രേഖപ്പെടുത്തിയിരുന്നത്. ഇത് വിധിയെ മാനസികമായി തകര്‍ത്തു.
ചൊവ്വാഴ്ച വിധിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയെന്നും അടുത്ത ദിവസമാണ് വീട്ടുകാര്‍ ഇക്കാര്യം അറിയിച്ചതെന്നും പോലീസ് പറഞ്ഞു. പ്രാഥമിക അന്വേഷണത്തില്‍ നീറ്റില്‍ കുറഞ്ഞ മാര്‍ക്ക് ലഭിച്ചതാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് കരുതുന്നുവെങ്കിലും കൂടുതല്‍ അന്വേഷണം നടക്കുന്നുണ്ടെന്ന് പരാസിയ പോലീസ് സ്റ്റേഷന്‍ ചുമതലയുള്ള സുമര്‍ സിംഗ് ജഗ്തെ പറഞ്ഞു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)
Content Highlights: MP teen hangs self after 6 marks in NEET; OMR sheet reveals actual score 590
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..