ജെ.ഡി.യു ദേശീയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ആർ.സി.പി. സിങ് മുഖ്യമന്ത്രി നിതീഷ് കുമാറിനൊപ്പം ദേശീയ എക്സിക്യൂട്ടീവ് യോഗത്തിൽ | ഫോട്ടോ:പി.ടി.ഐ.
പട്ന: ജനതാദള്‍ (യു) ദേശീയ പ്രസിഡന്റായി രാജ്യസഭ എംപി ആര്.സി.പി.സിങ്ങിനെ ദേശീയ എക്സിക്യൂട്ടീവ് യോഗം തിരഞ്ഞെടുത്തു. നിതീഷ് കുമാറാണ് പ്രസിഡന്റ് പദവിയിലേക്ക് അദ്ദേഹത്തിന്റെ പേര് നിര്‍ദേശിച്ചത്. നിതീഷ് കുമാര്‍ ദേശീയ പ്രസിഡന്റ് പദവി ഒഴിഞ്ഞതിന്റെ പശ്ചാത്തലത്തിലാണ് സിങ്ങിനെ പ്രസിഡന്റായി തിരഞ്ഞെടുത്തത്.
നിതീഷിന്റെ വിശ്വസ്തനായ ആര്.സി.പി.സിങ് യുപി കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനായിരുന്നു. സിവില്‍ സര്‍വീസിന് ശേഷമാണ് അദ്ദേഹം രാഷ്ട്രീയത്തിലെത്തുന്നത്. നിതീഷിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ബിഹാറിലെ നളന്ദയില്‍ നിന്നുളള നേതാവാണ് സിങ്.
രാജ്യത്തെ പൊതു രാഷ്ട്രീയ സാഹചര്യം ചര്‍ച്ച ചെയ്യുന്നതിന് വേണ്ടിയാണ് ജെ.ഡി.യു. ദേശീയ എക്സിക്യൂട്ടീവ് യോഗം വിളിച്ചുചേര്‍ത്തത്. അരുണാചല്‍ പ്രദേശില്‍ ജെഡിയുവിലെ ഏഴ് എംഎല്‍എമാരില്‍ ആറുപേര്‍ പാര്‍ട്ടി വിട്ട് ബി.ജെ.പി.യില്‍ ചേര്‍ന്നതും എക്സിക്യൂട്ടീവ് യോഗത്തില്‍ ചര്‍ച്ചയായി. 'അരുണാചല്‍പ്രദേശില്‍ നിന്നുളള ആറ് എംഎല്‍എമാര്‍ ജെ.ഡി.യു. വിട്ട് ബി.ജെ.പി.യില്‍ ചേര്‍ന്നത് ദുഃഖകരമാണ്. ഇത് സഖ്യരാഷ്ട്രീയത്തിന് നല്ല മാതൃകയല്ല.' ജെ.ഡി.യു.നേതാവ് കെ.സി.ത്യാഗി പറഞ്ഞു. പശ്ചിമബംഗാളില്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പും യോഗത്തില്‍ ചര്‍ച്ചയായി.
Content Highlights: MP RCP Singh was unanimously elected as the national president of the JD(U)
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..