അമിത് ഷാ | photo:PTI
കൊൽക്കത്ത: ഫെബുവരി 22ന് മുമ്പ് ഹാജരാകണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് പശ്ചിമബംഗാളിലെ എംപി/എംഎൽഎ കോടതിയുടെ നോട്ടീസ്. തൃണമൂൽ കോൺഗ്രസ് എം.പി. അഭിഷേക് ബാനർജി ഫയൽ ചെയ്ത അപകീർത്തികേസിനെ തുടർന്നാണ് നടപടി.
ഫെബ്രുവരി 22ന് രാവിലെ പത്തുമണിക്ക് നേരിട്ടോ അഭിഭാഷകൻ മുഖാന്തിരമോ ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്ത്യൻ ശിക്ഷാനിയമം 500-ാം വകുപ്പ് അനുസരിച്ച് മാനനഷ്ടക്കേസിന് മറുപടി നൽകാൻ കുറ്റാരോപിതൻ നേരിട്ടോ, അഭിഭാഷകൻ മുഖാന്തരമോ ഹാജരാകേണ്ടതുണ്ടെന്ന് കോടതി പറയുന്നു.
2018 ഓഗസ്റ്റ് 11ന് കൊൽക്കത്തയിലെ മായോ റോഡിൽ നടന്ന റാലിക്കിടയിൽ തൃണമൂൽ എംപിയും മമതയുടെ അനന്തരവനുമായ അഭിഷേക് ബാനർജിക്കെതിരേ അമിത് ഷാ അപകീർത്തികരമായ പരാമർശം നടത്തിയതായി അഭിഷേകിന്റെ അഭിഭാഷകൻ ആരോപിച്ചു. ബംഗാളിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് അമിത് ഷായ്ക്കെതിരേ നിയമനടപടികളുമായി അഭിഷേക് ഇറങ്ങിത്തിരിച്ചിരിക്കുന്നത്.
Content Highlights:MP MLA court in West Bengal issued summons to Union Home Minister Amit Shah
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..