സാഗര്‍: മധ്യപ്രദേശിലെ സാഗറില്‍ മൂന്നുപേര്‍ ചേര്‍ന്ന് കൂട്ടബലാല്‍സംഗം ചെയ്ത 16 കാരിയെ ആത്മഹത്യചെയ്ത നിലയില്‍ കണ്ടെത്തി. കൗമാരക്കാരിയെ ബലാല്‍സംഗംചെയ്ത മൂന്നുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. വെള്ളിയാഴ്ചയാണ് സംഭവം നടന്നത്.

സംസ്ഥാനത്ത് ബലാല്‍സംഗങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ അത്തരം കേസുകളുടെ വിചാരണയ്ക്കായി അതിവേഗ കോടതികള്‍ സ്ഥാപിക്കുന്നകാര്യം പരിഗണിക്കണമെന്ന് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയോട് നേരത്തെ അഭ്യര്‍ഥിച്ചിരുന്നു.

12 വയസില്‍ താഴെ പ്രായമുള്ള പെണ്‍കുട്ടികളെ ബലാല്‍സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷ നല്‍കാന്‍ വ്യവസ്ഥചെയ്യുന്ന ബില്‍ മധ്യപ്രദേശ് നിയമസഭ കഴിഞ്ഞവര്‍ഷം എതിരില്ലാതെ പാസാക്കുകയും ചെയ്തിരുന്നു.