-
ഭോപ്പാല്‍: ജ്യോതിരാദിത്യ സിന്ധ്യക്കും കുടുംബത്തിനും എതിരായുള്ള ഭൂമി കുംഭകോണ പരാതിയില്‍ മധ്യപ്രദേശ് സര്‍ക്കാര്‍ പുനരന്വേഷണം നടത്താനൊരുങ്ങുന്നു. മധ്യപ്രദേശ് സാമ്പത്തിക കുറ്റകൃത്യ വിഭാഗം (ഇ.ഒ.ഡബ്ല്യു) ആണ് കേസ് പുനരന്വേഷിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഭൂമി വില്പനക്കായി വ്യാജരേഖ തയ്യാറാക്കിയെന്നാണ് സിന്ധ്യക്കും കുടുംബത്തിനുമെതിരെയുള്ള ആരോപണം.
കോണ്‍ഗ്രസ് വിട്ട് കഴിഞ്ഞ ദിവസം സിന്ധ്യ ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെയാണ് കേസ് വീണ്ടും കുത്തിപ്പൊക്കിയത്. സുരേന്ദ്ര ശ്രിവാസ്തവ എന്നയാളാണ് പരാതിക്കാരന്. ഇയാള്‍ നല്കിയ പരാതിയില്‍ വസ്തുതകള്‍ വീണ്ടും പരിശോധിക്കാന്‍ തങ്ങള്‍ക്ക് ഉത്തരവ് ലഭിച്ചിട്ടുണ്ടെന്ന് ഇ.ഒ.ഡബ്ല്യു ഉദ്യോഗസ്ഥര്‍ പറഞ്ഞു.
സുരേന്ദ്ര ശ്രിവാസ്തവ വ്യാഴാഴ്ച പുതിയ പരാതി നല്‍കിയിട്ടുണ്ട്. 2014-മാര്‍ച്ചിലാണ് ഇയാള്‍ ആദ്യം പരാതി നല്‍കിയിരുന്നത്. 2018-ല്‍ ഈ കേസ് അവസാനിപ്പിച്ചിരുന്നു. കേസ് വീണ്ടും അന്വേഷിക്കാന്‍ പോകുന്നത് രാഷ്ട്രീയ പകപോക്കലാണെന്ന് സിന്ധ്യയുമായി അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി.
സിന്ധ്യക്ക് പിന്തുണയര്‍പ്പിച്ച് 22 എംഎല്‍എമാര്‍ രാജി പ്രഖ്യാപിച്ചതോടെ മധ്യപ്രദേശില്‍ കമല്‍നാഥ് സര്‍ക്കാര്‍ കടുത്ത പ്രതിസന്ധിയിലാണ്.
Content Highlights: MP Economic Offences Wing Reopens Forgery Case Against Jyotiraditya Scindia
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..