Screengrab : Twitter Video
ശ്രീനഗര്‍: ജമ്മു-ശ്രീനഗര്‍ ദേശീയപാതയില്‍ നിര്‍മാണം പുരോഗമിച്ചിരുന്ന തുരങ്കം തകര്‍ന്നുവീണ് രക്ഷാപ്രവര്‍ത്തനം നടക്കുന്നതിനിടെ തൊട്ടടുത്ത മലയിടിഞ്ഞുവീണു. മലയിടിച്ചിലിന്റെ വീഡിയോ ദൃശ്യം പുറത്തുവന്നു.
തുരങ്കത്തിന്റെ ഉള്ളില്‍ കുടുങ്ങിയ തൊഴിലാളികളെ രക്ഷാപ്രവര്‍ത്തനം ത്വരിതഗതിയില്‍ നടക്കുന്നതിനിടെയാണ് മാഗര്കോട്ട് ഭാഗത്ത് മലയുടെ ഭാഗം തകര്‍ന്നുവീണത്. രക്ഷാപ്രവര്‍ത്തനത്തിനെത്തിച്ച രണ്ട് യന്ത്രങ്ങള്‍ മലയിടിച്ചിലില്‍ പെട്ടതോടെ രക്ഷാപ്രവര്‍ത്തനം ഏറെക്കുറെ തടസ്സപ്പെട്ടു. രക്ഷാപ്രവര്‍ത്തനം തുടരണമെങ്കില്‍ പുതിയ മാര്‍ഗ്ഗം തേടേണ്ടിവരുമെന്ന് ഡെപ്യൂട്ടി കമ്മിഷണര്‍ മസ്സറത്തുള് ഇസ്ലാം പറഞ്ഞു.
ജമ്മു-ശ്രീനഗര്‍ ദേശീയപാതയിലെ രംമ്പാനിലാണ് വ്യാഴാഴ്ച ദിവസം രാത്രി 10.15 ഓടെ തുരങ്കം തകര്‍ന്നത്. തുരങ്കത്തിന്റെ 30-40 മീറ്റര്‍ ഉള്ളിലായിരുന്നു അപകടം. അപകടത്തില്‍ ഒരു തൊഴിലാളി മരിച്ചിരുന്നു. ഒമ്പത് തൊഴിലാളികള്‍ അപകടസ്ഥലത്ത് കുടുങ്ങിക്കിടക്കുകയാണ്. മൂന്ന് പേരെ രക്ഷപ്പെടുത്തി.
Content Highlights: Jammu Kashmir, Tunnel Collapse, Mountin Caves In
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..