ഗായിയാബാദ്: നവജാത ശിശുവിനെ ശ്വാസം മുട്ടിച്ച് കൊന്ന് വാഷിങ്മെഷിനില്‍ ഒളിപ്പിച്ച അമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. ആണ് കുഞ്ഞിനായാണ് താന്‍ ആഗ്രഹിച്ചതെന്നും ജനിച്ചത് പെണ്‍കുഞ്ഞ് ആയതിനാലാണ് കൊലപ്പെടുത്തിയതെന്നും യുവതി പോലീസിനോട് കുറ്റസമ്മതം നടത്തി.
ഗാസിയാബാദ് പാട്ല സ്വദേശിയായ ആരതിയെയാണ് കുഞ്ഞിനെ കൊന്ന് വാഷിങ്മെഷിനില്‍ ഒളിപ്പിച്ചതിന് പോലീസ് അറസ്റ്റ് ചെയ്തത്.
മൂന്ന് മാസം മുമ്പാണ് ആരതിക്ക് പെണ്‍കുഞ്ഞ് ജനിച്ചത്. ആണ് കുഞ്ഞിനായി ആഗ്രഹിച്ചിരുന്ന ആരതി ഈ കുട്ടിയുടെ ജനനത്തോടെ കടുത്ത ദേഷ്യവും മാനസിക അസ്വാസ്ഥ്യവും പ്രകടിപ്പിച്ചിരുന്നതായി പോലീസ് മേധാവി ആകാശ് തോമര്‍ പറഞ്ഞു.
കഴിഞ്ഞ ഞായറാഴ്ചയാണ് ആരതി കുഞ്ഞിനെ തലയിണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്. തുടര്‍ന്ന് കുട്ടിയുടെ മൃതദേഹം വാഷിങ്മെഷിനില്‍ ഒളിപ്പിക്കുകയായിരുന്നു.
കുട്ടിയെ കാണ്മാനില്ലെന്നും ആരോ തട്ടിക്കൊണ്ട് പോയിയെന്നുമായിരുന്നു ആരതി ആദ്യം പോലീസിനോട് പറഞ്ഞത്. തുടര്‍ന്ന് പോലീസ് ചോദ്യം ചെയ്തപ്പോഴാണ് കുഞ്ഞിനെ കൊലപ്പെടുത്തിയെന്ന് ആരതി സമ്മതിച്ചത്.
എന്നാല്‍, പെണ്‍കുഞ്ഞായതിന്റെ പേരില്‍ ആരതിയെ ഒരിക്കല്‍ പോലും കുറ്റപ്പെടുത്തിയിട്ടില്ലെന്നും ആരതിയുടെ ബന്ധുക്കള്‍ അറിയിച്ചു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..