രാഹുൽ ഗാന്ധി| Photo: ANI
ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിന് ഹാജരാവാനുള്ള സമയം നീട്ടിനല്‍കണമെന്നാവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് രാഹുല്‍ ഗാന്ധി കത്ത് നല്‍കി. അമ്മയ്ക്ക് സുഖമില്ലാത്തതിനാല്‍ കൂടെ നില്‍ക്കണമെന്ന് കാണിച്ചാണ് രാഹുല്‍ കത്തയച്ചിരിക്കുന്നത്. ചോദ്യം ചെയ്യല്‍ തിങ്കളാഴ്ചത്തേക്ക് മാറ്റിവെക്കണമെന്നാണ് രാഹുലിന്റെ ആവശ്യം.
കഴിഞ്ഞ മൂന്ന് ദിവസം മുപ്പത് മണിക്കൂറിലേറെ സമയം രാഹുലിനെ ഇ.ഡി ചോദ്യം ചെയ്തിരുന്നു. അസുഖബാധിതയായതിനെ തുടര്‍ന്ന് സോണിയ ഗാന്ധി ഡല്‍ഹിയിലെ ഗംഗറാം ആശുപത്രിയില്‍ കഴിയുന്നതില്‍ ഇന്ന് ചോദ്യം ചെയ്യലില്‍ നിന്ന് രാഹുലിനെ ഒഴിവാക്കിയിരുന്നു. വെള്ളിയാഴ്ച വീണ്ടും ഹാജരകാന്‍ ആവശ്യപ്പെട്ട് ഇഡി നോട്ടീസ് നല്‍കിയിരുന്നു.
കോവിഡാനന്തര പ്രശ്‌നങ്ങളെ തുടര്‍ന്ന് ഞായറാഴ്ചയാണ് സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ജൂണ്‍ രണ്ടിനാണ് സോണിയ ഗാന്ധിക്ക് കോവിഡ് സ്ഥിരീകരിച്ചത്. പ്രിയങ്കയും രാഹുലും ആശുപത്രിയില്‍ സോണിയയ്‌ക്കൊപ്പം ഉണ്ടെന്നാണ് വിവരം.
നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയയേയും ഇ.ഡി നേരത്തെ ചോദ്യം ചെയ്തിരുന്നു. സാമ്പത്തിക ഇടപാട് കേസില്‍ ഇരുവര്‍ക്കുമുള്ള പങ്കാണ് ഇ.ഡി അന്വേഷിക്കുന്നത്.
Content Highlights: Mother Sonia In Hospital, Rahul Gandhi Wants Questioning Delayed


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..