എച്ച്.ബി.ആർ. ലേ ഔട്ടിൽ തകർന്നുവീണ നിർമാണത്തിലിരുന്ന മെട്രോ തൂൺ, ഇൻസെറ്റിൽ തേജസ്വിനി, വിഹാൻ
ബെംഗളൂരു: ബെംഗളൂരു മെട്രോയുടെ നിര്‍മാണത്തിലിരുന്ന തൂണ് തകര്‍ന്നുവീണ് സ്കൂട്ടര്‍ യാത്രക്കാരിയായ യുവതിയും രണ്ടരവയസ്സുകാരനായ മകനും മരിച്ചു. ചൊവ്വാഴ്ച രാവിലെ പത്തരയോടെ ഔട്ടര്‍ റിങ് റോഡ് എച്ച്.ബി.ആര്. ലേഔട്ടിന് സമീപമാണ് അപകടമുണ്ടായത്. യുവതിയും ഭര്‍ത്താവും രണ്ടുകുട്ടികളും സഞ്ചരിക്കുകയായിരുന്ന സ്കൂട്ടറിന് മുകളിലേക്ക് തൂണ് വീഴുകയായിരുന്നു. മാന്യത ടെക്പാര്‍ക്കിലെ ഐ.ടി. ജീവനക്കാരിയും ഹൊരമാവ് സ്വദേശിയുമായ തേജസ്വനി (29) മകന് വിഹാന് എന്നിവരാണ് മരിച്ചത്. ഭര്‍ത്താവ് ലോഹിത്, മകള്‍ വിസ്മിത എന്നിവര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
കോണ്‍ക്രീറ്റിന് മുന്നോടിയായി കമ്പികള്ക്കൊണ്ടു നിര്‍മിച്ച തൂണിന്റെ ചട്ടക്കൂടാണ് റോഡിലേക്ക് തകര്‍ന്നുവീണത്. മറ്റുവാഹനങ്ങള്‍ തൂണ് തകര്‍ന്നുവീഴുന്നതുകണ്ട് നിര്‍ത്തിയെങ്കിലും തേജസ്വിനിയും കുടുംബവും സഞ്ചരിച്ച സ്കൂട്ടര്‍ തൂണിനടിയില്പ്പെടുകയായിരുന്നു. നാലുപേരെയും ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും യുവതിയുടെയും മകന്റെയും ജീവന് രക്ഷിക്കാനായില്ല.
വിസ്മിതയും മരിച്ച വിഹാനും ഇരട്ടക്കുട്ടികളാണ്. ഇവരെ നഴ്സറിയിലാക്കാന് പോകുമ്പോഴായിരുന്നു അപകടം. കെ.ആര്. പുരം-ബെംഗളൂരു വിമാനത്താവളം മെട്രോപാതയിലെ തൂണാണ് തകര്‍ന്നത്. തൂണ് തകര്‍ന്നു വീഴാനുണ്ടായ സാഹചര്യത്തെക്കുറിച്ച് ബെംഗളൂരു മെട്രോ റെയില്‍ കോര്പ്പറേഷന് (ബി.എം.ആര്.സി.എല്‍.) വിശദമായ അന്വേഷണം തുടങ്ങി. മൂന്നുദിവസത്തേക്ക് പ്രവൃത്തി നിര്‍ത്തിവെക്കാനും നിര്‍ദേശം നല്കി.
നാഗാര്‍ജുന കണ്‍സ്ട്രക്ഷന്‍ കമ്പനി ലിമിറ്റഡിനാണ് മെട്രോപാതയുടെ നിര്‍മാണച്ചുമതല. അപകടത്തില്‍പ്പെട്ട കുടുംബത്തിന് 20 ലക്ഷം രൂപ നല്‍കുമെന്നും ചികിത്സയിലുള്ളവരുടെ പൂര്‍ണമായ ചെലവ് വഹിക്കുമെന്നും സംഭവസ്ഥലം സന്ദര്‍ശിച്ച ബി.എം.ആര്.സി.എല്‍. ഡയറക്ടര്‍ അഞ്ജൂം പര്‍വേസ് അറിയിച്ചു. ഇത്തരം അപകടങ്ങള്‍ ഭാവിയില്‍ ഉണ്ടാകാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവത്തില്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ബി.എം.ആര്.സി.എലിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതിഷേധവുമായി കോണ്‍ഗ്രസ്
നിര്‍മാണത്തിലിരിക്കുന്ന മെട്രോ തൂണ് തകര്‍ന്ന് യുവതിയും മകനും മരിക്കാനിടയായ സംഭവത്തില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ്. എല്ലാ നിര്‍മാണ പ്രവര്‍ത്തനങ്ങളിലും 40 ശതമാനം കമ്മിഷന് വാങ്ങുന്ന സര്‍ക്കാരാണ് അപകടത്തിന്റെ ഉത്തരവാദിയെന്ന് കെ.പി.സി.സി. അധ്യക്ഷന്‍ ഡി.കെ. ശിവകുമാര്‍ ആരോപിച്ചു.
തൂണ് തകര്‍ന്നുള്ള അപകടം ഞെട്ടിക്കുന്നതാണെന്നും അപകടത്തിന്റെ ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രി രാജിവെക്കണമെന്നും സൗമ്യ റെഡ്ഡി എം.എല്‍.എ. പറഞ്ഞു. നഗരത്തിലെ കുഴികളില്‍ വാഹനങ്ങള്‍ വീണുണ്ടാകുന്ന അപകടങ്ങള്‍ക്ക് പിന്നാലെ മെട്രോ തൂണ് തകര്‍ന്നുള്ള അപകടം സര്‍ക്കാരിന്റെ അലംഭാവമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
Content Highlights: Mother, son killed as under-construction metro pillar collapses
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..