Image Courtesy: twitter.com|raydeep
പത്താംനിലയിലെ ബാല്‍ക്കണിയില്‍നിന്ന് ഒന്പതാംനിലയിലേക്ക് വീണ തുണിയെടുക്കാന്‍ മകനെ ബെഡ്ഷീറ്റില്‍ കെട്ടിയിറക്കി അമ്മ. ഹരിയാണയിലെ ഫരീദാബാദിലാണ് സംഭവം. സമീപ കെട്ടിടത്തില്‍നിന്ന് എടുത്ത ഇതിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. ആരെയും ഞെട്ടിക്കുന്നതാണ് ഈ ദൃശ്യങ്ങള്‍.
മഞ്ഞ നിറത്തിലുള്ള ബെഡ്ഷീറ്റ് കൊണ്ടു കെട്ടി മകനെ മുകള്‍ നിലയിലേക്ക് വലിച്ചു കയറ്റുന്നത് ദൃശ്യത്തില്‍ കാണാം. താഴത്തെ നിലയില്‍ വീണ തുണി എടുക്കുന്നതിനാണ് അപകടകരമായ വിധത്തില്‍ മകനേക്കൊണ്ട് സാഹസം ചെയ്യിച്ചതെന്നാണ് റിപ്പോർട്ട്.
മുകളിലേക്ക് വലിച്ചു കയറ്റുമ്പോള്‍ കുട്ടിയുടെ കയ്യില്‍ പച്ചനിറത്തിലുള്ള വസ്ത്രവും കാണാം. സെക്ടര്‍ 82-ലെ സൊസൈറ്റിയിലെ ഫ്ളാറ്റിലാണ് സംഭവം നടന്നത്.
content highlights: mother lowers kid from 10th floor to 9th floor using bedsheet to pick garment
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..