പാഞ്ഞടുത്ത് ട്രെയിന്‍, പാളത്തിനും പ്ലാറ്റ്ഫോമിനുമിടയില്‍ അമ്മയും മകനും; അദ്ഭുതകരമായ രക്ഷപ്പെടല്‍


Screengrab : Twitter Video

ബെംഗളൂരു: റെയില്‍പാളത്തിലൂടെ അതിവേഗത്തില്‍ ട്രെയിന്‍ കടന്നുപോകുമ്പോള്‍ പരസ്പരം ചേർത്തുപിടിച്ച്, പ്രാണന്‍ കാക്കുകയായിരുന്നു ആ അമ്മയും മകനും. പാളം മുറിച്ചുകടക്കാന്‍ തുടങ്ങുന്നതിനിടെ ട്രെയിന്‍ സമീപത്തെത്തിയതോടെ ഇരുവര്‍ക്കും പ്ലാറ്റ്‌ഫോമിന് താഴെയുള്ള ചുമരില്‍ ചാരി പരസ്പരം ചേര്‍ത്തുപിടിച്ചിരിക്കാന്‍ മാത്രമേ സാധിക്കുമായിരുന്നുള്ളൂ.

കാലബുര്‍ഗി റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. ഇരുവര്‍ക്കും കയറാനുള്ള ട്രെയിന്‍ നിര്‍ത്തുന്ന പ്ലാറ്റ്‌ഫോമിലേക്ക് എളുപ്പത്തിലെത്താനാണ് ട്രാക്ക് മുറിച്ചുകടന്നത്. എന്നാല്‍, പാളത്തില്‍നിന്ന് പ്ലാറ്റ്‌ഫോമിലേക്ക് കയറുന്നതിന് മുമ്പ് ട്രെയിന്‍ വന്നു. ട്രെയിന്‍ കടന്നുപോകുന്നതുവരെ പാളത്തിനും പ്ലാറ്റ്ഫോമിനും ഇടയില്‍ ചുരുണ്ടിരിക്കുക മാത്രമേ വഴിയുണ്ടായിരുന്നുള്ളൂ.

ട്രെയിന്‍ കടന്നുപോകുന്നതുവരെ പരസ്പരം മുറുകെപ്പിടിച്ചിരിക്കുന്ന അമ്മയുടേയും മകന്റേയും വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറലാണിപ്പോള്‍. ട്രെയിന്‍ കടന്നുപോകുന്നതുവരെ ശ്വാസമടക്കി നിന്ന ഒരുവലിയ സംഘം യാത്രക്കാര്‍ക്ക് ഇരുവരും അദ്ഭുതകരമായി രക്ഷപ്പെട്ടതോടെ ഏറെ ആശ്വാസമാണുണ്ടായത്.

Content Highlights: Mother And Son's Narrow Escape As Train Whizzes Past, Kalaburgi, Viral Video

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

വഴിയിൽ വീണ ആണവ വസ്തു എവിടെ? ഓസ്ട്രേലിയയിൽ അതിജാ​ഗ്രത 

Jan 31, 2023


kt jaleel, madani

3 min

മഅദനിയെക്കണ്ടു, കണ്ണുനിറഞ്ഞു; ഈ കൊല്ലാക്കൊല കൊടിയ അനീതിയെന്ന് കെ.ടി. ജലീല്‍ 

Jan 28, 2023


chintha jerome

2 min

വാഴക്കുലയില്‍ കുടുങ്ങിയ ചിന്ത; നന്ദി പിണറായിക്ക്, ഡോക്ടറേറ്റ് റദ്ദാക്കാന്‍ വകുപ്പുണ്ട്

Jan 30, 2023

Most Commented