അംബാനിക്കു പിന്നിലും ഒരു 'മോദി'യുണ്ട്, മുകേഷിന്റെ ബുദ്ധികേന്ദ്രം


Image Credit| Bloomberg

മുംബൈ: ഏഷ്യയിലെ ഏറ്റവും സമ്പന്ന വ്യക്തിയാണ് മുകേഷ് അംബാനി. ഇദ്ദേഹത്തിന്റെ വ്യവസായ സാമ്രാജ്യം വിജയത്തിന്റെ പടവുകള്‍ കയറിക്കൊണ്ടിരിക്കുകയാണ്. ഏതൊരാളുടെ വിജയത്തിന് പിന്നിലും മറ്റൊരാളുടെ സാന്നിധ്യം ഉണ്ടാകാറുണ്ട്. അധികമാര്‍ക്കും അറിയാത്തതും എന്നാല്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിഡിലെ ചിലര്‍ക്ക് മാത്രം അറിയാവുന്നതുമായ മുകേഷ് അംബാനിയുടെ വലംകൈയായ ഒരാളുണ്ട്. മനോജ് മോദിയെന്നാണ് ഇദ്ദേഹത്തിന്റെ പേര്.

റിലയന്‍സ് സാമ്രാജ്യത്തിലെ അതിശക്തനായ മനോജ് മോദിയാണ് മുകേഷ് അംബാനിയുടെ പല ബിസിനസ് ഡീലുകളിലും ഇടനിലക്കാരായി നിന്ന് റിലയന്‍സിന് വന്‍ നേട്ടമുണ്ടാക്കി കൊടുത്തത്. 570 കോടി ഡോളറിന്റെ നിക്ഷേപ ഇടപാട് ഫെയ്‌സ്ബുക്കുമായി കഴിഞ്ഞ ഏപ്രിലില്‍ ആണ് റിലയന്‍സ് ഒപ്പിട്ടത്. പുറം ലോകം അറിഞ്ഞ ഈ ശതകോടികളുടെ കരാറിന് പിന്നില്‍ പ്രവര്‍ത്തിച്ച ആളായിരുന്നു മനോജ് ഹര്‍ജീവന്‍ ദാസ് മോദി.

പെട്രോ കെമിക്കല്‍ വ്യവസായ രംഗത്തുനിന്ന് മുകേഷ് അംബാനിയെ സാങ്കേതിക വിദ്യയുടെ വ്യവസായ ലോകത്തേക്ക് ശ്രദ്ധ തിരിച്ചത്‌ മനോജ് മോദിയാണെന്നാണ് വിവരങ്ങള്‍. മനോജ് മോദിയുടെ പ്രവര്‍ത്തനങ്ങളുടെ ഫലമായാണ് മുകേഷ് അംബാനിയുടെ റിലയന്‍സ് പ്ലാറ്റ്‌ഫോമിലേക്ക് വിദേശ നിക്ഷേപത്തിന്റെ കുത്തൊഴുക്കുണ്ടായത്.

ഇത്രയധികം സ്വാധീനം വ്യവസായ ലോകത്ത് ഉണ്ടായിട്ടും മനോജ് മോദിയേപ്പറ്റി ആര്‍ക്കും അധികം വിവരങ്ങളില്ല. അംബാനി നടത്തിയ എല്ലാ ബിസിനസ് ഡീലുകളിലും മോദിയും കൂടെയുണ്ടായിരുന്നു. റിലയന്‍സിനുള്ളില്‍ അധികം പ്രത്യക്ഷപ്പെടാതെ എന്നാല്‍ എല്ലായിടത്തും സാന്നിധ്യമായി നില്‍ക്കുന്ന മോദിയെപ്പറ്റി ആരും പുറത്ത് മിണ്ടാറുകൂടിയില്ലെന്നാണ് വിവരങ്ങള്‍.

റിലയന്‍സിന് മെച്ചമുണ്ടാക്കുന്നതെന്തെന്ന് തിരിച്ചറിഞ്ഞ് അതിനുതകുന്ന ഇടപാടുകള്‍ നടത്താന്‍ മോദി മിടുക്കനാണെന്നാണ് പറയപ്പെടുന്നത്.

മുകേഷ് അംബാനിയുടെ പിതാവ് ധീരുഭായ് അംബാനി പെട്രോകെമിക്കല്‍ വ്യവസായത്തിനായുള്ള കമ്പനി തുടങ്ങിയ സമയത്തുമുതലുള്ള ചുരുക്കം ചിലരില്‍ ഒരാളാണ് മനോജ് ഹര്‍ജീവന്‍ദാസ് മോദി. മുംബൈയിലെ യൂണിവേഴ്‌സിറ്റി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് കെമിക്കല്‍ ടെക്‌നോളജിയില്‍ പഠിക്കുന്ന കാലം മുതലാണ് മുകേഷ് അംബാനിയും മനോജ് മോദിയും സുഹൃത്തുക്കളാകുന്നത്. ഈ സൗഹൃദമാണ് അംബാനിയുടെ വ്യവസായ സാമ്രാജ്യത്തിന്റെ ഭാഗമാകാനുള്ള അവസരം മനോജ് മോദിക്ക് നല്‍കുന്നത്.

ഇന്ന് അംബാനിയുടെ സാമ്രാജ്യം എന്ത് ചെയ്യണം എങ്ങനെ ചലിക്കണം എന്ന് നിയന്ത്രിക്കാന്‍ തക്ക സ്വാധീന ശക്തിയായി മനോജ് മോദി വളര്‍ന്നിരിക്കുന്നു.

റിലയന്‍സ് റീടെയ്‌ലിനെ ഇന്ത്യയിലെ വലിയ റീടെയ്ല്‍ ശൃംഖലയാക്കി മാറ്റിയത്, ടെലികോം സേവനമായ ജിയോയെ ഇന്ത്യയിലെ ഒന്നാമനാക്കിയത് ഇതിനൊക്കെ പിന്നിലെ പ്രധാന ബുദ്ധികേന്ദ്രവും ഈ മോദിയാണ്‌.

2016ലാണ് ജിയോ സേവനങ്ങള്‍ ആരംഭിച്ചത്. തൊട്ടുപിന്നാലെ ഫൈബര്‍ ഒപ്റ്റിക് കേബിള്‍ ശൃംഖലയ്ക്കും ജിയോ തുടക്കമിട്ടു. ഇതിനായി അക്ഷീണം പ്രയത്‌നിച്ച ഇദ്ദേഹം റിലയന്‍സിന്റെ താത്പര്യത്തിനനുസരിച്ച് ഇടനിലക്കാരെ കൂടെക്കൂട്ടുന്നതില്‍ വിജയിച്ചു. ഇന്ന് 40 കോടി ഉപയോക്താക്കളുമായി ജിയോ ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം സേവന ദാതാവായി മാറി. ഇത്തരത്തില്‍ വന്‍ സ്വാധീന ശക്തിയായാണ് ഇദ്ദഹം നിലകൊള്ളുന്നത്. നിലവില്‍ റിലയന്‍സ് റീടെയ്‌ലിന്റെയും ടെലികോം വിഭാഗത്തിന്റെയും ഡയറക്ടറാണ് മനോജ് മോദി.

Content Highlights: mostly invisible to the public, man behind the corporate empire of Asia's richest man Mukesh Ambani

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


sabu jacob and pv sreenijan

1 min

കുന്നംകുളത്തിന്റെ മാപ്പുണ്ടോ, ഒരാള്‍ക്ക് കൊടുക്കാനാണ്- സാബുവിനെ പരിഹസിച്ച് ശ്രീനിജിന്‍

May 16, 2022


hotel

1 min

ഹോട്ടലിലെ ഭക്ഷണസാധനങ്ങള്‍ ശൗചാലയത്തില്‍; ഫോട്ടോയെടുത്ത ഡോക്ടര്‍ക്ക് മര്‍ദനം, മൂന്നുപേര്‍ അറസ്റ്റില്‍

May 16, 2022

More from this section
Most Commented