തിരുവനന്തപുരം: ചെങ്കോട്ടയില്‍ കര്‍ഷകര്‍ പതാക ഉയര്‍ത്തിയ സംഭവത്തില്‍ നിരാശ പ്രകടിപ്പിച്ച് ശശി തരൂര്‍ എംപി. സംഭവം ദൗര്‍ഭാഗ്യകരമാണെന്ന് പറഞ്ഞ അദ്ദേഹം ചെങ്കോട്ടയില്‍ ദേശീയ പതാകയാണ് പപാറേണ്ടതെന്നും കൂട്ടിച്ചേര്‍ത്തു.
തീര്‍ത്തും ദൗര്‍ഭാഗ്യകരമെന്നാണ് സംഭവത്തെ തരൂര്‍ വിശേഷിപ്പിച്ചത്. കര്‍ഷകരുടെ പ്രതിഷേധത്തെ ഞാന്‍ തുടക്കം മുതല്‍ പിന്തുണച്ചിട്ടുണ്ട്. പക്ഷേ, നിയമവ്യവസ്ഥ തകരുന്നത് ക്ഷമിക്കാനാകില്ല. റിപ്പബ്ലിക്ക് ദിനത്തില്‍ ചെങ്കോട്ടയില്‍ ദേശീയ പതാകയാണ് പാറേണ്ടതെന്നും ശശി തരൂര്‍ ട്വിറ്ററില്‍ കുറിച്ചു.
ട്രാക്ടറുമായി മുന്നേറിയ കര്‍ഷകര്‍ ചെങ്കോട്ടയില്‍ പ്രവേശിക്കുകയായിരുന്നു. ചെങ്കോട്ടയില്‍ കയറിയ കര്‍ഷകരെ തടയാന്‍ പോലീസിന് സാധിച്ചില്ല. ചെങ്കോട്ട കീഴടക്കിയ കര്‍ഷകര്‍ സ്വന്തം പതാക സ്ഥാപിക്കുകയായിരുന്നു. ആയിരക്കണക്കിന് കര്‍ഷകരാണ് പതാകകളും മുദ്രാവാക്യങ്ങളുമായി ചെങ്കോട്ടയില്‍ പ്രവേശിച്ചത്.
Most unfortunate. I have supported the farmers’ protests from the start but I cannot condone lawlessness. And on #RepublicDay no flag but the sacred tiranga should fly aloft the Red Fort. https://t.co/C7CjrVeDw7
— Shashi Tharoor (@ShashiTharoor) January 26, 2021
Content Highlights: Most Unfortunate: Shashi Tharoor On Farmers' Flag Atop Red Fort