സദാനന്ദ ഗൗഡ | ഫോട്ടോ: പിടിഐ
ബെംഗളൂരു: തന്റേതെന്ന തരത്തില്‍ വ്യാജ അശ്ലീല വീഡിയോ പ്രചരിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി മുന്‍ കേന്ദ്രമന്ത്രിയും മുന്‍ കര്‍ണാടക മുഖ്യമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ സദാനന്ദ ഗൗഡ പോലീസില്‍ പരാതി നല്‍കി. രാഷ്ട്രീയ ലക്ഷ്യത്തോടെ വ്യാജമായി നിര്‍മിച്ച വീഡിയോയാണ് പ്രചരിപ്പിക്കുന്നതെന്ന് ബെംഗളൂരുവിലെ പോലീസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതിയില്‍ അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ആരോപിച്ചു.
സദാനന്ദഗൗഡ എം.പിയുടെ പ്രതിച്ഛായ മോശമാക്കാന്‍ ലക്ഷ്യമിട്ടാണ് വീഡിയോ പ്രചരിപ്പിക്കുന്നത്. ഈ സാഹചര്യത്തില്‍ വീഡിയോ പ്രചരിപ്പിക്കുന്നത് ഉടന്‍ തടയണമെന്നും വ്യാജ വീഡിയോ നിര്‍മിച്ചവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും അഭിഭാഷകന്‍ ആവശ്യപ്പെട്ടു.
സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വ്യാജ അശ്ലീല വീഡിയോയില്‍ ഉള്ളത് താനല്ലെന്ന് അഭ്യുദയകാംഷികളെ അറിയിക്കുന്നുവെന്ന് സദാനന്ദ ഗൗഡ പറഞ്ഞു. തന്റെ പ്രതിച്ഛായ നശിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. തന്റെ രാഷ്ട്രീയ വളര്‍ച്ചയില്‍ അസ്വസ്ഥത ഉള്ളവരാണ് വ്യാജ വീഡിയോ തയ്യാറാക്കി പ്രചരിപ്പിക്കുന്നതെന്ന് സദാനന്ദ ഗൗഡ ആരോപിച്ചു. തന്റെ തകര്‍ച്ച ലക്ഷ്യമിട്ടാണ് വ്യാജ അശ്ലീല വീഡിയോ തയ്യാറാക്കി പ്രചരിപ്പിക്കുന്നത്. സാമൂഹ്യ മാധ്യമങ്ങളില്‍ വീഡിയോ വൈറലായത് തന്നെ അസ്വസ്ഥനാക്കിയെന്നും ഗൗഡ പറഞ്ഞു.
മുന്‍കേന്ദ്രമന്ത്രി ഒരു സ്ത്രീയുമായി വീഡിയോ കോള്‍ ചെയ്യുന്നതിന്റെ വീഡിയോ നേരത്തെ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചുവെന്ന് ഐഎഎന്‍എസ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. വിഷയത്തില്‍ ബംഗളൂരു പോലീസ് കമ്മീഷണര്‍, ഡിസിപി എന്നിവര്‍ക്കും പരാതി നല്‍കിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
Content Highlights: 'Morphed': Ex-Union Minister Sadananda Gowda on viral lewd video, files complaint
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..