ജീവനക്കാര്‍ കൂട്ടഅവധിയെടുത്ത് എയര്‍ ഇന്ത്യ ഇന്റര്‍വ്യൂവിന് പോയി, ഇന്‍ഡിഗോയുടെ സര്‍വീസുകള്‍ വൈകി


പ്രതീകാത്മകചിത്രം| Photo: PTI

ന്യൂഡല്‍ഹി: ശനിയാഴ്ച രാജ്യത്തെ ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ പകുതിയിലധികം സര്‍വീസുകളും വൈകി. ഭൂരിഭാഗം ക്യാബിന്‍ ക്രൂ ജീവനക്കാരും ലീവെടുത്ത് എയര്‍ ഇന്ത്യയുടെ അഭിമുഖത്തില്‍ പങ്കെടുക്കാന്‍ പോയതോടെയാണ് സര്‍വീസുകള്‍ വൈകിയത്.

45 ശതമാനം സര്‍വീസുകള്‍ മാത്രമാണ് സയത്ത് ഓപ്പറേറ്റ് ചെയ്യാന്‍ കഴിഞ്ഞതെന്ന് കേന്ദ്ര വ്യോമമന്ത്രാലയം പുറത്തുവിട്ട കണക്കില്‍ വ്യക്തമാക്കി. സിക്ക് ലീവ് എടുത്താണ് ജീവനക്കാര്‍ എയര്‍ ഇന്ത്യയിലെ അഭിമുഖത്തില്‍ പങ്കെടുത്തത്.

ഇന്‍ഡിഗോ എയര്‍ലൈന്‍സിലെ നല്ലൊരു പങ്ക് ജീവനക്കാരും അഭിമുഖത്തില്‍ പങ്കെടുത്തുവെന്ന് പി.ടി.ഐ. റിപ്പോര്‍ട്ട് ചെയ്യുന്നു. രണ്ടാംഘട്ട അഭിമുഖമാണ് ശനിയാഴ്ച നടന്നത്. ഇത്രയധികം ആഭ്യന്തര സര്‍വീസുകള്‍ വൈകിയതില്‍ സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറല്‍ ഇന്‍ഡിഗോയോട് വിശദീകരണം ചോദിച്ചതായി ഡി.ജി.സി.എ. അധികൃതര്‍ വാര്‍ത്താഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.

screengrab: www.civilaviation.gov.in
screengrab: www.civilaviation.gov.in

വിഷയത്തില്‍ ഇതുവരെ ഔദ്യോഗികമായി പ്രതികരിക്കാന്‍ ഇന്‍ഡിഗോ തയ്യാറായിട്ടില്ല. അതേസമയം ട്വിറ്ററില്‍ പരാതി പറഞ്ഞ നിരവധി യാത്രക്കാര്‍ക്ക് മറുപടി നല്‍കിയിട്ടുണ്ട്. കോവിഡ് വ്യാപനഘട്ടം മുതല്‍ ഇന്‍ഡിഗോയില്‍ ശമ്പളം വെട്ടിക്കുറച്ചിരുന്നു.ഇതാണ് കൊഴിഞ്ഞുപോക്കിലേക്കും ജീവനക്കാര്‍ മറ്റ് കമ്പനികളിലേക്ക് പോകുന്ന അവസ്ഥയിലേക്കും എത്തിച്ചത്.

Content Highlights: indigo airlines, services delayed, air india, interview

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


AKHIL

1 min

വിവാഹിതയായ വീട്ടമ്മ ഒപ്പം വരാത്തതില്‍ പ്രതികാരം, വെട്ടുകത്തിയുമായി വീട്ടിലെത്തി ആക്രമിച്ചു

Aug 10, 2022


higher secondary exam

1 min

ഗുജറാത്ത് കലാപം പാഠപുസ്തകത്തിൽ നിന്ന് ഒഴിവാക്കില്ല; കേന്ദ്രനിർദ്ദേശം കേരളത്തിൽ അതേപടി നടപ്പാക്കില്ല

Aug 10, 2022

Most Commented