
-
ന്യൂഡല്‍ഹി: കഴിഞ്ഞ ഞായറാഴ്ചയും തിങ്കളാഴ്ചയും രാജ്യത്ത് അഞ്ചുലക്ഷത്തിലധികം കോവിഡ് 19 ടെസ്റ്റുകള്‍ നടത്തിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. ജൂലായ് 26-ന് 5,15,000 സാമ്പിളും 27-ന് 5,28,000 സാമ്പിളും പരിശോധിച്ചതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.
തിങ്കളാഴ്ച നോയ്ഡയിലും മുംബൈയിലും കൊല്‍ക്കത്തയിലുമുളള ടെസ്റ്റിങ് സൗകര്യങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്തിരുന്നു. നിലവില്‍ രാജ്യത്ത് പ്രതിദിനം അഞ്ചുലക്ഷം കോവിഡ് 19 ടെസ്റ്റുകള്‍ നടത്തുന്നുണ്ടെന്നും വരും ആഴ്ചകളില്‍ ഈ ശേഷി 10 ലക്ഷമായി ഉയര്‍ത്താനുളള ശ്രമങ്ങള്‍ നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് 11,000 കോവിഡ് ചികിത്സാ സൗകര്യങ്ങളും 11 ലക്ഷം ഐസൊലേഷന്‍ കിടക്കകളുണ്ട്. ജനുവരിയില്‍ രാജ്യത്ത് ഒരു കോവിഡ് 19 പരിശോധനാകേന്ദ്രമാണ് ഉണ്ടായിരുന്നത്. എന്നാല്‍ ഇന്ന് ഏകദേശം 1300 ലാബുകള്‍ രാജ്യത്തുണ്ടെന്നും പ്രധാനമന്ത്രി അറിയിച്ചു.
Content Highlights:More than five lakh tests were conducted in India on Monday
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..