Photo : Twitter / @ANI
പട്‌ന: ബിഹാറില്‍ പടക്കവ്യാപാരിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലുണ്ടായ സ്‌ഫോടനത്തില്‍ ആറ് പേര്‍ മറിച്ചു. ഛപ്രയിലെ ബുദായി ബാഗ് ഗ്രാമത്തിലാണ് സംഭവം.
ഷബീര്‍ ഹുസൈന്‍ എന്ന പടക്കവ്യാപാരിയുടെ വീട്ടിലാണ് സ്‌ഫോടനമുണ്ടായത്. പൊട്ടിത്തെറിയെ തുടര്‍ന്ന് കെട്ടിടത്തിന്റെ ഒരു ഭാഗം തകര്‍ന്നുവീഴുകയും ബാക്കി ഭാഗത്ത് തീ പടരുകയും ചെയ്തു. നദിയുടെ തീരത്ത് സ്ഥിതി ചെയ്തിരുന്ന വീടിന്റെ ഭാഗം തകര്‍ന്നു വീണത് വെള്ളത്തിലേക്കായിരുന്നുവെന്ന് പോലീസ് അറിയിച്ചു.
അവശിഷ്ടങ്ങള്‍ക്കിടയില്‍ എട്ടോളം പേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ട്. പരിക്കേറ്റ എട്ട് പേരെ ആശുപത്രിയിലേക്ക് മാറ്റി. ഛപ്രയില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെയാണ് അപകടമുണ്ടായത്. കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കുന്നതിനായുള്ള രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
സ്‌ഫോടനമുണ്ടായ കെട്ടിടത്തില്‍ പടക്കങ്ങള്‍ നിര്‍മിച്ചിരുന്നതായി പോലീസ് പറഞ്ഞു. അപകടസ്ഥലത്ത് ഏകദേശം ഒരുമണിക്കൂറോളം തുടര്‍ച്ചയായി പടക്കങ്ങള്‍ പൊട്ടിയിരുന്നു.
Content Highlights: More Than 5, Killed In Firecracker Explosion, Bihar, Malayalam News
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..