Photo Courtesy: https://twitter.com/narendramodi
ന്യൂഡല്‍ഹി: ആരോഗ്യം ഉള്‍പ്പെടെ വിവിധ മേഖലകളില്‍ ഇന്ത്യ കൈവരിച്ച പുരോഗതിയെ അഭിനന്ദിച്ച് ബില്‍ ഗേറ്റ്‌സ്. വികസനം, ആരോഗ്യം, കാലാവസ്ഥ എന്നീ മേഖലകളില്‍ ഇന്ത്യ കൈവരിച്ചു കൊണ്ടിരിക്കുന്ന പുരോഗതിയില്‍ എന്നത്തേക്കാളും കൂടുതല്‍ ശുഭാപ്തി വിശ്വാസം തോന്നുവെന്ന് അദ്ദേഹം ബ്ലോഗില്‍ കുറിച്ചു.
വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ബില്‍ ഗേറ്റ്‌സ് കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഗേറ്റ്‌സ് നോട്ട്‌സ് എന്ന പേരിലുള്ള തന്റെ ബ്ലോഗിലാണ് ബില്‍ ഗേറ്റ്‌സ് ഇപ്രകാരം എഴുതിയത്. നൂതനമായ ആശയങ്ങളില്‍ നിക്ഷേപം നടത്തുമ്പോള്‍ എന്താണ് സംഭവിക്കുകയെന്ന് ഇന്ത്യ കാണിച്ചുതരുന്നുണ്ട്. ഇന്ത്യ ഈ പുരോഗതി തുടരുമെന്നും തങ്ങളുടെ നൂതന ആശയങ്ങള്‍ ലോകവുമായി ഇന്ത്യ പങ്കുവെക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആരോഗ്യ മേഖലയിലെ നൂതന പ്രവര്‍ത്തനങ്ങള്‍, കാലാവസ്ഥാ വ്യതിയാനം, ജി. 20 ഉച്ചകോടിയുടെ അധ്യക്ഷപദവി തുടങ്ങിയ വിഷയങ്ങള്‍ മോദി-ഗേറ്റ്‌സ് കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി. കോവിഡ് കാലത്ത് ഇന്ത്യ ഡിജിറ്റല്‍ പേയ്‌മെന്റിലേക്ക് കൂടുതലായി നീങ്ങിയതിനെയും ബില്‍ ഗേറ്റ്‌സ് ബ്ലോഗില്‍ അഭിനന്ദിക്കുന്നുണ്ട്.
Content Highlights: more optimistic than ever about india says bill gates after meeting narendra modi
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..