ഹാർദിക് പട്ടേൽ
അഹമ്മദാബാദ്: ജനങ്ങളെ കേള്‍ക്കുന്നതിന് പകരം ഗുജറാത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഉറപ്പാക്കുന്നത് ഡല്‍ഹിയില്‍ നിന്നെത്തുന്ന നേതാക്കള്‍ക്കുള്ള ചിക്കന്‍ സാന്‍ഡ്‌വിച്ച് മാത്രമാണെന്ന് രാജിവെച്ച ഗുജറാത്ത് കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്റ് ഹാര്‍ദിക് പട്ടേല്‍. ഗുജറാത്തിലെ ജനങ്ങളുടെ പ്രശ്‌നമെന്താണെന്നോ അവരുടെ ആവശ്യമെന്താണെന്നോ ഇവിടേയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്ക് അറിയില്ല. രാജ്യം വലിയ വെല്ലുവളി നേരിടുന്ന, കോണ്‍ഗ്രസിന് നേതൃത്വം ആവശ്യമള്ള സമയത്ത് നേതാക്കള്‍ വിദേശ യാത്ര ആസ്വദിക്കുകയാണെന്നും ഹാര്‍ദിക് പട്ടേല്‍ രാജിക്കത്തില്‍ കുറ്റപ്പെടുത്തി.
യുവജനങ്ങളുടെ എല്ലാ പ്രതീക്ഷയുമാണ് കോണ്‍ഗ്രസ് തകര്‍ത്തു കളഞ്ഞത്. അതുകൊണ്ട് തന്നെയാണ് യുവജനങ്ങള്‍ കോണ്‍ഗ്രസില്‍ നിന്ന് അകലുന്നതും. സര്‍ദാര്‍ വല്ലാഭായ് പട്ടേലിനെ കോണ്‍ഗ്രസ് അപമാനിച്ചതിനെ ഗുജറാത്തുകാര്‍ ഒരിക്കലും മറക്കില്ല. ജനങ്ങളെ ബാധിക്കുന്ന ഗൗരവമായ വിഷയങ്ങളില്‍ നിന്നെല്ലാം വ്യതിചലിച്ച് മൊബൈലില്‍ വരുന്ന സന്ദേശങ്ങളില്‍ മാത്രമാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ശ്രദ്ധയെന്നും ഹാര്‍ദിക്ക് കുറ്റപ്പെടുത്തി.
21-ാം നൂറ്റാണ്ടിലൂടെയാണ് രാജ്യം കടന്ന് പോവുന്നത്. യുവജനങ്ങള്‍ക്ക് ശക്തമായ കഴിവുള്ള നേതൃനിരയാണ് ഇപ്പോള്‍ ആവശ്യം. കഴിഞ്ഞ മൂന്ന് വര്‍ഷമായി സംസ്ഥാനത്തേയും കേന്ദ്രത്തിലേയും കോണ്‍ഗ്രസ് നേതാക്കള്‍ സമയം കണ്ടെത്തുന്നത് എല്ലാത്തിനേയും എതിര്‍ക്കാന്‍ മാത്രമാണ്. എന്നാല്‍ ജനങ്ങള്‍ക്ക് അവരുടെ ഭാവിയിലേക്കുള്ള ബദല്‍മാര്‍ഗമായിരുന്നു ആവശ്യം. ഒരു പരിഹാര മാര്‍ഗവും നിര്‍ദേശിക്കാതെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിക്കാന്‍ മാത്രമേ കോണ്‍ഗ്രസ് നേതൃത്വത്തിന് കഴിയുന്നുള്ളൂ. ഇതിന്റെ ഫലമായി ഓരോ സംസ്ഥാനത്തുനിന്നും കോണ്‍ഗ്രസ് പിന്തള്ളപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും ഹാര്‍ദിക് പട്ടേല്‍ രാജിക്കത്തില്‍ ചൂണ്ടിക്കാട്ടി.
ജി.എസ്.ടി, ജമ്മു കശ്മീരില്‍ നിന്നും ആര്‍ട്ടിക്കിള്‍ 370 പിന്‍വലിക്കല്‍, അയോദ്ധ്യ വിഷയങ്ങളിലെല്ലാം രാജ്യം കോണ്‍ഗ്രസില്‍ നിന്ന് പരിഹാരമാര്‍ഗം പ്രതീക്ഷിച്ചിരുന്നു. പക്ഷെ കോണ്‍ഗ്രസ് ഉണ്ടാക്കിയത് റോഡ് ബ്ലോക്ക് മാത്രമാണ്. ഞങ്ങളെ പോലെയുള്ള പ്രവര്‍ത്തകര്‍ ജനങ്ങളെ കാണാന്‍ ദിവസവും 500, 600 കിലോമീറ്റര്‍ റോഡ് മാര്‍ഗം സഞ്ചരിക്കുമ്പോള്‍ ഗുജറാത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ ഈ പ്രശ്‌നങ്ങളില്‍ നിന്നെല്ലാം വ്യതിചലിച്ച് ഡല്‍ഹിയില്‍ നിന്നുള്ള നേതാക്കന്‍മാരെ സന്തോഷിപ്പിക്കാന്‍ പാട് പെടുകയാണെന്നും ഹാര്‍ദിക് കുറ്റപ്പെടുത്തി.
Content Highlights: More focus on chicken sandwich for Delhi leaders-Hardik Patel
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..