ന്യൂഡല്‍ഹി: പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന പദ്ധതി പ്രകാരം അര്‍ഹതപ്പെട്ട തൊഴിലാളികള്‍ക്ക് പ്രഖ്യാപിച്ച ഇ.പി.എഫ് പിന്തുണ മൂന്ന് മാസത്തേക്ക് കൂടി നീട്ടി. തൊഴിലാളികളുടെ വിഹിതവും സ്ഥാപനങ്ങളുടെ വിഹിതവും അടുത്ത മൂന്ന് മാസത്തേക്ക് കൂടി സര്‍ക്കാര്‍ വഹിക്കും. ധനമന്ത്രി നിര്‍മല സീതാരമാന്‍ ഇന്ന് പ്രഖ്യാപിച്ച 20ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജിലാണ് ഇത് ഉള്‍പ്പെട്ടിട്ടുള്ളത്.  

ബിസിനസുകളുടെയും തൊഴിലാളികളുടെയും സാമ്പത്തിക സമ്മര്‍ദ്ദം ലഘൂകരിക്കുന്നതിനിന്റെ ഭാഗമാണിതെന്ന് ധനമന്ത്രി പറഞ്ഞു. ഇതിനായി 2,500 കോടി രൂപ മാറ്റിവെക്കും. 

പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന പദ്ധതി പ്രകാരം തൊഴിലാളികളുടെ 12 ശതമാനവും തൊഴിലുടമയുടെ 12 ശതമാനവുമാണ് സര്‍ക്കാര്‍ വഹിച്ചിരുന്നത്. മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളില്‍ ഈ വിഹിതം സര്‍ക്കാര്‍ വഹിക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. പുതിയ പ്രഖ്യാപനപ്രകാരം ജൂണ്‍, ജൂലായ്, ഓഗസ്റ്റ് മാസങ്ങളില്‍ കൂടി ഇ.പി.എഫ് വിഹിതം കേന്ദ്ര സര്‍ക്കാര്‍ നല്‍കും. 3.67 ലക്ഷം സ്ഥാപനങ്ങള്‍ക്കും 72.22 ലക്ഷം തൊഴിലാളികള്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കും. 

കൂടാതെ, എല്ലാ തൊഴിലാളികളുടേയും തൊഴിലുടമകളുടേയും പി.എഫ് വിഹിതം അടുത്ത മൂന്ന് മാസത്തേക്ക് 12 ശതമാനത്തില്‍ നിന്ന് 10 ശതമാനമായി കുറയ്ക്കുകയും ചെയ്തിട്ടുണ്ട്. ഇത് തൊഴിലാളികള്‍ക്ക് കൂടുതല്‍ ശമ്പളം കൈയില്‍ കിട്ടാനും തൊഴിലുടമക്ക് പി.എഫ് സംഭാവനയില്‍ ലാഭിക്കാനും ഇടയാക്കും.ഗരീബ് കല്യാണ്‍ യോജന പദ്ധതിയില്‍ പെടാത്തവര്‍ക്കും ഈ ആനുകൂല്യം ലഭിക്കും. അതേ സമയം പൊതുമേഖല സ്ഥാപനങ്ങളുടെ പി.എഫ്.വിഹിതം 12 ശതമാനമായി തുടരും.

100 ജീവനക്കാര്‍ വരെ ഉള്ളതും  അതില്‍ 90% ജീവനക്കാരും 15,000 രൂപയില്‍ താഴെ ശമ്പളം വാങ്ങുന്നതുമായ സ്ഥാപനങ്ങളില്‍ ഇ.പി.എഫ്, ഇ.പി.എസ്. വിഹിതങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ അടക്കുന്ന പദ്ധതിയാണ് ഗരീബ് കല്യാണ്‍ യോജന.

ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്കായി മൂന്ന് ലക്ഷം കോടി ഈടില്ലാതെ വായ്പ, കാലാവധി നാല് വര്‍ഷം .

200 കോടിവരെയുള്ള പദ്ധതികള്‍ക്ക് ആഗോള ടെന്‍ഡര്‍ ഒഴിവാക്കി

ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് പണലഭ്യത ഉറപ്പാക്കാന്‍ 30,000 കോടിയുടെ പദ്ധതി

റിയല്‍ എസ്റ്റേറ്റ് പ്രോജക്ടുകള്‍ പൂര്‍ത്തിയാക്കേണ്ട കാലാവധിയും രജിസ്ട്രേഷനും നീട്ടി നല്‍കും

തൊഴിലാളികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമുള്ള EPF പിന്തുണ മൂന്ന് മാസത്തേക്ക് കൂടി; വിഹിതം കുറച്ചു

ആത്മനിര്‍ഭര്‍ ഭാരത്; ദരിദ്രര്‍ക്കും കുടിയേറ്റ തൊഴിലാളികള്‍ക്കും പണം ഉറപ്പാക്കും

Content Highlights: More EPF support for businesses-EPF contribution reduced-coronavirus