ഗുജറാത്തിലെ തൂക്കുപാലം തകരുന്നതിന്റെ ദൃശ്യം പുറത്ത്


പാലം തകരുന്നതിന്റെ സിസിടിവി ദൃശ്യങ്ങളിൽ നിന്ന്

ഗാന്ധി നഗര്‍: ഗുജറാത്തില്‍ 150 ഓളം പേരുടെ മരണത്തിനിടയാക്കുകയും നിരവധി പേരെ കാണാതാവുകയും ചെയ്ത തൂക്കുപാലം അപകടത്തിന്റെ ഞെട്ടിപ്പിക്കുന്ന ദൃശ്യം പുറത്തുവന്നു. സിസിടിവി ദൃശ്യമാണ് പുറത്തുവന്നിരിക്കുന്നത്. ഗുജറാത്തി മാധ്യമങ്ങളാണ് സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ടത്.

മച്ചു നദിക്ക് കുറുകെയുള്ള തൂക്കുപാലം ഞായറാഴ്ച വൈകീട്ട് ആറരയോടെയാണ് പൊട്ടിവീണത്. ഛാട്ട് പൂജയോടനുബന്ധിച്ച് ധാരാളം പേരാണ് പാലത്തിനുമുകളിലെത്തിയത്. അപകടം നടക്കുന്ന സമയത്ത് അഞ്ഞൂറോളം പേര്‍ പാലത്തിലുണ്ടായിരുന്നതായാണ് വിവരം.പാലം ആളുകളാല്‍ തിങ്ങിനിറഞ്ഞിരുന്നു, പാലം ആടിയുലയുകയും പെട്ടെന്ന് പൊട്ടിവീഴുന്നതുമാണ് ദൃശ്യത്തിലുള്ളത്. പാലത്തിലുണ്ടായിരുന്ന ഭൂരിപക്ഷം ആളുകളും നദിയിലേക്ക് പതിച്ചു.

150 വര്‍ഷങ്ങള്‍ക്ക് മുമ്പ് ബ്രിട്ടീഷ് ഭരണകാലത്ത് നിര്‍മിച്ചതാണീ പാലം. അറ്റക്കുറ്റ പണികള്‍ക്കായി ഏഴ് മാസത്തോളം അടച്ചിട്ടിരുന്ന പാലം ഈ മാസം 26-നാണ് പൊതുജനങ്ങള്‍ക്കായി തുറന്ന് നല്‍കിയത്. എന്നാല്‍ അറ്റക്കുറ്റപണിക്ക് ശേഷം പരിശോധനകള്‍ നടത്തുകയോ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുകയോ ചെയ്തിട്ടുണ്ടായിരുന്നില്ല. 150 ഓളം പേരുടെ മരണമാണ് നിലവില്‍ സ്ഥിരീകരിച്ചിട്ടുള്ളത്. അനേകം പേരെ കാണാതായിട്ടുണ്ട്. 200 ഓളം പേരെ രക്ഷപ്പെടുത്തി. ഇതില്‍ പലരുടേയും നില ഗുരുതരാവസ്ഥയിലാണ്.

Content Highlights: Morbi tragedy-They shook the bridge, it came crashing down- Video

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


photo: twitter/Wandering Van

1 min

'ഇത് ശരിക്കും റൊണാള്‍ഡോ, മറ്റേത് ആരാധകന്‍'; വൈറലായി വീഡിയോ

Nov 28, 2022

Most Commented