'എന്തുകൊണ്ട് ടെന്‍ഡര്‍ വിളിച്ചില്ല?'; മോര്‍ബി തൂക്കുപാലം കരാര്‍ ഒറേവയ്ക്കു നല്‍കിയതിനെതിരേ ഹൈക്കോടതി


വെറും ഒന്നരപേജുള്ള കരാര്‍ നിബന്ധനകളിലാണ് മോര്‍ബി മുന്‍സിപ്പാലിറ്റിയും കമ്പനിയും ഒപ്പുവെച്ചതെന്ന് കോടതി നിരീക്ഷിച്ചു

മോർബിയിൽ തകർന്ന തൂക്കുപാലം | Photo: AP

അഹമ്മദാബാദ്: ഗുജറാത്തില്‍ തകര്‍ന്ന മോര്‍ബി തൂക്കുപാലത്തിന്റെ അറ്റകുറ്റപ്പണി കരാര്‍ നല്‍കിയ രീതിയെ ചോദ്യം ചെയ്ത് ഗുജറാത്ത് ഹൈക്കോടതി. ഒറേവ ഗ്രൂപ്പിന് കീഴിലെ അജന്ത മാനുഫാക്ചറിങ് എന്ന കമ്പനിക്ക് ടെന്‍ഡര്‍ വിളിക്കാതെയാണ് കരാര്‍ നല്‍കിയതെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ഇത് എന്തുകൊണ്ടാണെന്ന് കോടതി ചോദിച്ചു.

ഒന്നരപ്പേജ് മാത്രമുള്ള കരാര്‍ നിബന്ധനകളിലാണ് മോര്‍ബി മുന്‍സിപ്പാലിറ്റിയും കമ്പനിയും ഒപ്പുവെച്ചതെന്ന് കോടതി നിരീക്ഷിച്ചു. സര്‍ക്കാരില്‍ നിന്നും പ്രതീക്ഷിക്കുന്ന നടപടികള്‍ ദുരന്തത്തിന് ശേഷം ഉണ്ടായെങ്കിലും കരാര്‍ നല്‍കുന്നതില്‍ വീഴ്ചയുണ്ടായതായി കോടതി വ്യക്തമാക്കി. ഉന്നയിച്ച ചോദ്യങ്ങള്‍ക്കുള്ള മറുപടി നല്‍കാന്‍ കോടതി സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ജോലി നല്‍കാനും കോടതി നിര്‍ദ്ദേശിച്ചു.മുന്‍സിപ്പാലിറ്റിയുടെ ഭാഗത്ത് പ്രഥമദൃഷ്ട്യാ കൃത്യവിലോപമുണ്ടായെന്ന്‌ നിരീക്ഷിച്ച കോടതി, അതിന്മേലെടുത്ത നടപടികളുടെ വിവരം കോടതി അറിയിക്കാന്‍ നിര്‍ദ്ദേശിച്ചു. 2008-ല്‍ കമ്പനിയും രാജ്‌കോട് കളക്ടറും തമ്മില്‍ ഒപ്പിട്ട ധാരണാപത്രം പ്രകാരം 2017 വരെയാണ് കമ്പനിക്ക് തൂക്കുപാലം പ്രവര്‍ത്തിപ്പിക്കാനും പരിപാലിക്കാനും കരാര്‍ ഉണ്ടായിരുന്നത്. എന്നാല്‍, അതിന് ശേഷവും കമ്പനി വാടക പിരിക്കുന്നതടക്കം തുടര്‍ന്നുവെന്ന് കോടതി നിരീക്ഷിച്ചു. പാലത്തിന് മെയിന്റനന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ട ഉത്തരവാദിത്വം ആര്‍ക്കാണെന്ന് കോടതി ചോദിച്ചു. സംസ്ഥാന സര്‍ക്കാരിനും മനുഷ്യാവകാശ കമ്മിഷനും കഴിഞ്ഞ നവംബര്‍ ഏഴിന്‌ കോടതി നോട്ടീസ് നല്‍കിയിരുന്നു.

കഴിഞ്ഞ ഒക്ടോബര്‍ 30-ന് തൂക്കുപാലം തകര്‍ന്നതിനെത്തുടര്‍ന്ന് കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെ 135 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ഹൈക്കോടതി സ്വമേധയാ കേസ് എടുക്കുകയും ഇത് പൊതുതാത്പര്യഹര്‍ജിയായി പരിഗണിക്കുകയും ചെയ്തിരുന്നു. സംസ്ഥാന ചീഫ് സെക്രട്ടറി, ആഭ്യന്തരമന്ത്രാലയം, മുന്‍സിപ്പാലിറ്റീസ് കമ്മീഷണര്‍, മോര്‍ബി മുന്‍സിപ്പാലിറ്റി, ജില്ലാ കലക്ടര്‍, സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ എന്നിവരെയായിരുന്നു കേസില്‍ കക്ഷി ചേര്‍ത്തിരുന്നത്.

Content Highlights: morbi suspension bridge collapse tragedy tender high court grills state government


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022

Most Commented