മോദി വരുന്നു; തൂക്കുപാല ദുരന്തത്തില്‍പ്പെട്ടവരെ പ്രവേശിപ്പിച്ച ആശുപത്രി ഒറ്റരാത്രികൊണ്ട് നവീകരിച്ചു


മോർബി ആശുപത്രിയിൽ കഴിഞ്ഞ ദിവസം രാത്രി നടന്ന നവീകരണ പ്രവൃത്തികൾ

മോര്‍ബി: 134 പേരുടെ ജീവനെടുത്ത തൂക്കുപാല ദരുന്തമുണ്ടായ ഗുജറാത്തിലെ മോര്‍ബി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് സന്ദര്‍ശിക്കും. മരിച്ചവരുടെ കുടുംബാംഗങ്ങളേയും പരിക്കേറ്റവരേയും പ്രധാനമന്ത്രി കാണും. ഇതിനിടെ, ദുരന്തത്തില്‍ പരിക്കേറ്റവരെ പ്രവേശിപ്പിച്ച ആശുപത്രി തിരക്കുപിടിച്ച് ഒറ്റ രാത്രിക്കൊണ്ട് പെയിന്റിങ്ങും മറ്റു അറ്റക്കുറ്റപണികളും ധൃതിപിടിച്ച് നടത്തി നവീകരിച്ചത് വ്യാപക വിമര്‍ശനങ്ങള്‍ക്കിടയാക്കി. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് മുന്നോടിയായായിരുന്നു തിങ്കളാഴ്ച രാത്രിയിലുള്ള ഈ ശുദ്ധികലശം.

തൂക്കുപാലം തകര്‍ന്നുണ്ടായ അപകടത്തില്‍ 100-ല്‍ അധികം പേര്‍ക്കാണ് പരിക്കേറ്റിരുന്നത്. ഇവരില്‍ ഭൂരിപക്ഷം പേരെയും മോര്‍ബി സിവില്‍ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിട്ടുള്ളത്. ചൊവ്വാഴ്ച രാവിലെയാണ് പ്രധാനമന്ത്രി മോര്‍ബി സന്ദര്‍ശിക്കുക. ഇതിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് ആശുപത്രിയില്‍ വ്യാപക നവീകരണ പ്രവൃത്തികള്‍ നടത്തിയത്.ചുമരുകളില്‍ പെയിന്റടിച്ചു. പുതിയ വാട്ടര്‍ കൂളറുകള്‍ എത്തിച്ചു. ദുരന്തത്തില്‍ പരിക്കേറ്റവരെ പ്രവേശിപ്പിച്ച വാര്‍ഡുകളില്‍ ബെഡ്ഷീറ്റുകളെല്ലാം മാറ്റി. രാത്രി വൈകിയും ചൊവ്വാഴ്ച പുലര്‍ച്ചെ വരെയും നിരവധി തൊഴിലാളികാണ് ആശുപത്രിയില്‍ ശുചീകരണ പ്രവൃത്തിയില്‍ ഏർപ്പെട്ടിരുന്നത്. പ്രധാനമന്ത്രി സന്ദര്‍ശിക്കാന്‍ സാധ്യതയുള്ള സ്ഥലങ്ങളിലെല്ലാം പെയിന്റടിച്ചിട്ടുണ്ട്. ടൈലുകളടക്കം മാറ്റുന്നതിന്റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.

ദുരന്തപ്രദേശത്ത് പ്രധാനമന്ത്രിയുടെ ഫോട്ടോഷൂട്ട് ഉറപ്പാക്കാന്‍ ബിജെപി ഇവന്റ് മാനേജ്മെന്റ് തിരക്കിലാണെന്ന് പ്രതിപക്ഷ പാര്‍ട്ടികളായ കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും (എഎപി) ആരോപിച്ചു. 'ദുരന്ത ഇവന്റ്' എന്ന അടികുറിപ്പോടെയാണ് നവീകരണ പ്രവര്‍ത്തനങ്ങളുടെ ചിത്രങ്ങള്‍ കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തത്.

'നാളെ പ്രധാനമന്ത്രി മോദി മോര്‍ബിയിലെ സിവില്‍ ആശുപത്രി സന്ദര്‍ശിക്കും. അതിനു മുന്നോടിയായി, പെയിന്റിംഗ് നടക്കുന്നു, തിളങ്ങുന്ന ടൈലുകള്‍ ഇടുന്നു. പ്രധാനമന്ത്രിയുടെ ചിത്രങ്ങളില്‍ അപാകതയില്ലെന്ന് ഉറപ്പാക്കാന്‍ എല്ലാ ക്രമീകരണങ്ങളും ചെയ്തുവരികയാണ്. ഇവര്‍ക്ക് ഒരു നാണവുമില്ല. ഒരുപാട് ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടപ്പോഴും അവര്‍ ഇവന്റ് മാനേജ്മെന്റിന്റെ തിരക്കിലാണ്' കോണ്‍ഗ്രസിന്റെ ട്വീറ്റ് പറഞ്ഞു.

കഴിഞ്ഞ 27 വര്‍ഷം എന്തെങ്കിലും ഒന്ന് ചെയ്തിരുന്നെങ്കില്‍ ഈ അര്‍ദ്ധരാത്രി ഇത്രയും തൊഴിലാളികളെ കൊണ്ട് തിരക്കിട്ട് പണിയെടുപ്പിക്കേണ്ടിതില്ലായിരുന്നുവെന്ന് ആം ആദ്മി പാര്‍ട്ടിയും പരിഹസിച്ചു.

Content Highlights: Morbi hospital painted ahead of PM Modi visit, Congress says ‘event of tragedy’


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


crime

1 min

കൊച്ചിയില്‍ വെട്ടേറ്റ് യുവതിയുടെ കൈ അറ്റു; പരിക്കേറ്റത് കഴുത്തിന് വെട്ടാനുള്ള ശ്രമം തടഞ്ഞപ്പോള്‍

Dec 3, 2022


Nasar Faizy

2 min

തുല്യ സ്വത്തവകാശത്തിന് പ്രതിജ്ഞ; കുടുംബശ്രീ മൗലികാവകാശം നിഷേധിക്കുന്നുവെന്ന് സമസ്ത നേതാവ്

Dec 3, 2022

Most Commented