മോര്‍ബിപ്പേടിയില്‍ ബി.ജെ.പി; മോദിയുടെ പഴയപ്രസംഗം ഗുജറാത്തില്‍ ആയുധമാക്കി പ്രതിപക്ഷം


തൂക്കുപാലം തകർന്ന് പരിക്കേറ്റവരെ പ്രധാനമന്ത്രി നരേന്ദ്ര മോദി ആശുപത്രിയിലെത്തി ആശ്വസിപ്പിക്കുന്നു. photo: narendramodi/twitter

അഹമ്മദാബാദ്: നിയമസഭാതിരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തിയിരിക്കെ മോര്‍ബിയിലുണ്ടായ തൂക്കുപാലം ദുരന്തം ഗുജറാത്തില്‍ ഭരണകക്ഷിയായ ബി.ജെ.പി.യെ കടുത്ത പ്രതിരോധത്തിലാക്കി. പ്രതിപക്ഷമത് പ്രചാരണായുധമാക്കുമെന്ന് ഉറപ്പാണ്. അതിനുതടയിടാന്‍ തിരക്കിട്ട നീക്കങ്ങളാണ് നടക്കുന്നത്. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലും മന്ത്രിമാരും ഉന്നതോദ്യോഗസ്ഥരും അപകടസ്ഥലത്ത് ക്യാമ്പ് ചെയ്ത് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം കൊടുക്കുന്നു. രണ്ടുദിവസമായി സംസ്ഥാനതലസ്ഥാനം മോര്‍ബിയാണെന്നു പറയാം. പ്രധാനമന്ത്രി നരേന്ദ്രമോദി ചൊവ്വാഴ്ച സംഭവസ്ഥലം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തിയതും ഇതിന്റെ തുടര്‍ച്ചയാണ്.

സംഭവസ്ഥലം സന്ദര്‍ശിച്ച കോണ്‍ഗ്രസ് സംഘം ഇതിനു തുടക്കമിട്ടുകഴിഞ്ഞു. സര്‍ക്കാര്‍ നിര്‍മിത ദുരന്തമാണ് മോര്‍ബിയിലേതെന്നും മുഖ്യമന്ത്രി ഭൂപേന്ദ്രപട്ടേല്‍ രാജിവെക്കണമെന്നും പാര്‍ട്ടി നേതാവ് ദിഗ്വിജയ് സിങ് പറഞ്ഞു.മുഖ്യമന്ത്രി ഉടനെ രാജിവെച്ച് തിരഞ്ഞെടുപ്പ് നേരിടണമെന്നും ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാള്‍ ആവശ്യപ്പെട്ടു. ഭരണകൂടത്തിന്റെ വീഴ്ചയാണ് മോര്‍ബിദുരന്തത്തിനിടയാക്കിയതെന്ന് ആരോപിച്ച സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, ബി.ജെ.പി. സര്‍ക്കാര്‍ പൂര്‍ണ ഉത്തരവാദിത്വമേറ്റെടുക്കണമെന്നും ആവശ്യപ്പെട്ടു.

മോദിയുടെ പഴയപ്രസംഗം ആയുധമാക്കി പ്രതിപക്ഷം

കൊല്‍ക്കത്തയില്‍ നിര്‍മാണത്തിലിരുന്ന വിവേകാനന്ദ മേല്‍പ്പാലം 2016 മാര്‍ച്ച് 31-ന് തകര്‍ന്ന് 26 പേര്‍ മരിച്ച സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗം പ്രതിപക്ഷകക്ഷികള്‍ ആയുധമാക്കുന്നു. ''പാലം തകര്‍ന്നത് വഞ്ചനയുടെ ഫലമാണ്. ബംഗാളിലെ തൃണമൂല്‍ ഭരണത്തെ തൂത്തെറിയാനുള്ള ദൈവത്തിന്റെ സന്ദേശമാണത്'' - മോദിയുടെ ഈ പ്രസംഗത്തിന്റെ വീഡിയോ പ്രതിപക്ഷം വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്.

സമഗ്രാന്വേഷണത്തിന് പ്രധാനമന്ത്രിയുടെ നിര്‍ദേശം

മോര്‍ബി: ഗുജറാത്തിലെ മോര്‍ബിയില്‍ 135 പേരുടെ ജീവനെടുത്ത തൂക്കുപാല ദുരന്തസ്ഥലം സന്ദര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി സ്ഥിതിഗതികള്‍ വിലയിരുത്തി. ദുരന്തത്തെക്കുറിച്ച് സമഗ്രാന്വേഷണം നടത്തി, റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ എത്രയുംപെട്ടെന്ന് നടപ്പാക്കണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു.

രക്ഷാപ്രവര്‍ത്തനം തുടരുന്ന മച്ഛുനദിക്കു മുകളിലൂടെ മോദി വ്യോമനിരീക്ഷണം നടത്തി. തുടര്‍ന്ന്, പാലത്തിനടുത്തുള്ള ദര്‍ബര്‍ഗഢ് കൊട്ടാരത്തിലെത്തി ഉന്നതോദ്യോഗസ്ഥരുമായി സംസാരിച്ചു. പരിക്കേറ്റവരെ പ്രവേശിപ്പിച്ച മോര്‍ബി സിവില്‍ ആശുപത്രിയിലെത്തിയ അദ്ദേഹം ചികിത്സയിലുള്ളവരെ ആശ്വസിപ്പിച്ചു.

മച്ഛുനദിക്ക് കുറുകെയുള്ള പാലം ഞായറാഴ്ച വൈകീട്ട് ആറരയോടെയാണ് പൊട്ടിവീണത്. മരിച്ചവരില്‍ 47 പേര്‍ കുട്ടികളാണ്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ഗുജറാത്ത് സര്‍ക്കാര്‍ പ്രഖ്യാപിച്ച നാലുലക്ഷം രൂപവീതമുള്ള ആശ്വാസധനം കൈമാറിക്കഴിഞ്ഞതായി മന്ത്രി രാജേന്ദ്ര ത്രിവേദി അറിയിച്ചു. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന ഹര്‍ജി 14-ന് കേള്‍ക്കാമെന്ന് സുപ്രീംകോടതി അറിയിച്ചു. വളരെ വേഗത്തിലാണല്ലോ ഹര്‍ജിയുമായി വന്നതെന്ന് ചീഫ് ജസ്റ്റിസ് യു.യു. ലളിത് പരാതിക്കാരനായ അഡ്വ. വിശാല്‍ തിവാരിയോട് ചോദിച്ചു.

Content Highlights: morbi bridge disaster


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


perod abdul rahman saqafi,abdul muhsin aydeed

1 min

താരങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും ഓടിയാല്‍ കോടികള്‍; ഫുട്‌ബോള്‍ ആവേശത്തിനെതിരെ കൂടുതല്‍ മതപണ്ഡിതര്‍

Nov 26, 2022


s rajendran

1 min

വീട് പുറമ്പോക്ക് ഭൂമിയില്‍, ഏഴുദിവസത്തിനകം ഒഴിയണം; എസ്. രാജേന്ദ്രന് റവന്യൂവകുപ്പിന്റെ നോട്ടീസ്

Nov 26, 2022

Most Commented