പാർലമെന്റ് മന്ദിരം | Photo: Prakash SINGH | AFP
ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ജൂലായ് 19 മുതല്‍ ഓഗസ്റ്റ് 13 വരെ നടക്കും. 19 ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തില്‍ രാവിലെ 11 മുതല്‍ വൈകീട്ട് ആറ് വരെ ഇരുസഭകളും ചേരുമെന്ന് ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള അറിയിച്ചു.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് മാത്രമേ എംപിമാര്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും പ്രവേശനം അനുവദിക്കൂ. ആര്‍ടി-പിസിആര്‍ പരിശോധന നിര്‍ബന്ധമില്ല. എങ്കിലും വാക്സിന് എടുക്കാത്തവര്‍ ആര്‍ടി-പിസിആര്‍ പരിശോധന നടത്തണമെന്നും ലോക്സഭാ സ്പീക്കര്‍ അഭ്യര്‍ഥിച്ചു.
നിലവില്‍ ഇരുസഭകളിലേയും ഭൂരിഭാഗം എംപിമാരും വാക്സിന്റെ ഒരു ഡോസെങ്കിലും സ്വീകരിച്ചിട്ടുണ്ട്. 540-ല്‍ 444 ലോക്സഭാംഗങ്ങളും 232-ല്‍ 218 രാജ്യസഭാംഗങ്ങളും വാക്സിന്റെ ഇരുഡോസും എടുത്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. കോവിഡ് ബാധിച്ചതിനാല്‍ ചില എംപിമാര്‍ക്ക് രണ്ടാം ഡോസ് സ്വീകരിക്കാന്‍ സാധിച്ചിട്ടില്ല.
കോവിഡിനെ തുടര്‍ന്ന് ബജറ്റ് സമ്മേളനവും അതിനുമുമ്പുള്ള രണ്ട് സമ്മേളനങ്ങളും വെട്ടിച്ചുരുക്കിയിരുന്നു. കഴിഞ്ഞകൊല്ലം വര്‍ഷകാല സമ്മേളനം ചേര്‍ന്നത് സെപ്റ്റംബര്‍ 14നായിരുന്നു.
content highlights: Monsoon session of Parliament from July 19-August 13
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..