Photo: Screengrab/ https://twitter.com/manishndtv
പട്‌ന (ബിഹാര്‍): ശരീരത്തിലുണ്ടായ മുറിവുമായി വേദനയോടെ ആശുപത്രിയിലെത്തിയ കുരങ്ങിന്റെ വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. ഇത് ബിഹാറിലെ പട്നയിൽ നിന്നുള്ള ദൃശ്യങ്ങളാണെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.
ബിഹാറിലെ റോഹ്തസ് ജില്ലയിലാണ് സംഭവം. സസരം പ്രദേശത്തുള്ള ഡോ. എസ്.എം. അഹമ്മദിന്റെ ക്ലിനിക്കിലേക്കാണ് കൈയിൽ ഒരു കുഞ്ഞുമായി ശനിയാഴ്ച ഉച്ചയോടെ കുരങ്ങ് എത്തിയത്. രോഗികളെ കിടത്തുന്ന കിടക്കയിൽ കാത്തിരിക്കുന്ന കുരങ്ങിനെ കണ്ട് ആളുകൾക്ക് വിശ്വസിക്കാനായില്ല. നിരവധി പേർ കുരങ്ങിനെ കാണാൻ വേണ്ടി തിങ്ങിക്കൂടി.
കുരങ്ങിന്റെ മുഖം കണ്ടപ്പോൾ തന്നെ മുറിവ് പറ്റിയിട്ടുണ്ടെന്ന് മനസ്സിലായി. തുടർന്ന് മുഖത്ത് മരുന്ന് പുരട്ടുകയും വേണ്ട ശുശ്രൂഷ നൽകുകയും ചെയ്തു. ഈ സമയത്തൊക്കെ കുരങ്ങ് ക്ഷമയോടെ ഇരിക്കുകയായിരുന്നു എന്ന് ഡോ. അഹമ്മദ് പറഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.
Content Highlights: Monkey Visits Clinic In Bihar To Get Her Wounds Treated - video
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..