വാനരവസൂരി: യൂറോപ്പിലെ വകഭേദമല്ല ഇന്ത്യയിലേത്, വ്യാപനശേഷി കുറവ് - ICMR


യൂറോപ്പില്‍, അതിതീവ്രവ്യാപനത്തിന് കാരണമായത് ബി വണ്‍ വകഭേദമാണ്. മനുഷ്യരില്‍നിന്ന് മനുഷ്യരിലേക്ക് രോഗം പകരുന്ന പ്രതിഭാസം ആരംഭിച്ചതും യൂറോപ്പിലെ അതിതീവ്രസമയത്താണെന്നാണ് വിദഗ്ധരുടെ വാദം.

Representative Image | Photo: Gettyimages.in

ന്യൂഡല്‍ഹി: ഇന്ത്യയിലെ വാനരവസൂരി യൂറോപ്പിലെ വകഭേദമല്ലെന്ന് ഐ.സി.എം.ആര്‍. യൂറോപ്പില്‍ അതീവ വ്യാപനശേഷിയുള്ള ബി-വണ്‍ വകഭേദമാണുള്ളത്. കേരളത്തില്‍ രോഗംബാധിച്ച രണ്ടുപേരുടെ സാംപിളുകള്‍ ജനിതകശ്രേണീകരണത്തിന് വിധേയമാക്കി നടത്തിയ പരിശോധനയില്‍ എ-രണ്ട് വകഭേദമാണെന്ന് സ്ഥിരീകരിച്ചിരുന്നു. ഇതിന് താരതമ്യേന വ്യാപനശേഷി കുറവാണ്. അതിനാല്‍, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് പഠനം നടത്തിയ പുണെ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെയും ഐ.സി.എം.ആറിലെയും ശാസ്ത്രജ്ഞര്‍ പറയുന്നു.

യൂറോപ്പില്‍, അതിതീവ്രവ്യാപനത്തിന് കാരണമായത് ബി വണ്‍ വകഭേദമാണ്. മനുഷ്യരില്‍നിന്ന് മനുഷ്യരിലേക്ക് രോഗം പകരുന്ന പ്രതിഭാസം ആരംഭിച്ചതും യൂറോപ്പിലെ അതിതീവ്രസമയത്താണെന്നാണ് വിദഗ്ധരുടെ വാദം. തുടര്‍ന്ന് 78 രാജ്യങ്ങളിലായി 18,000-ത്തിലധികം ആളുകളിലേക്കാണ് രോഗം പകര്‍ന്നതെന്ന് സി.എസ്.ഐ.ആര്‍.-ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക്സ് ആന്‍ഡ് ഇന്റഗ്രേറ്റീവ് ബയോളജിയിലെ (ഐ.ജി.ഐ.ബി.) ശാസ്ത്രജ്ഞന്‍ വിനോദ് സ്‌കറിയ ട്വീറ്റ് ചെയ്തു. എന്നാല്‍, ഇന്ത്യയിലെ എ.രണ്ട് വകഭേദത്തിന് അതിതീവ്ര വ്യാപനശേഷിയില്ലെന്നും അദ്ദേഹം ട്വീറ്റില്‍ പറഞ്ഞു.

ആരോഗ്യ അടിയന്തരാവസ്ഥയായി വാനരവസൂരിയെ ലോകാരോഗ്യസംഘടന പ്രഖ്യാപിച്ച സാഹചര്യത്തില്‍ വാക്‌സിനുകള്‍ വികസിപ്പിക്കാന്‍ ഐ.സി.എം.ആര്‍. സ്വകാര്യ മരുന്നുനിര്‍മാണക്കമ്പനികളില്‍നിന്ന് അപേക്ഷ ക്ഷണിട്ടുണ്ട്.

വാക്‌സിന്‍ ലഭ്യമാകുന്ന മുറയ്ക്ക് ഉയര്‍ന്ന അപകടസാധ്യതയുള്ളവര്‍ക്കുമാത്രം വിതരണംചെയ്യാനാണ് തീരുമാനം. ചെറുപ്പത്തില്‍ വസൂരി വാക്‌സിനേഷന്‍ എടുത്തിട്ടില്ലാത്ത 45 വയസ്സിന് താഴെയുള്ളവര്‍ക്കും വാക്‌സിന്‍ നല്‍കാനാണ് സാധ്യത. എന്നാല്‍, ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമില്ല.

വാനരവസൂരി ബാധിച്ചയാള്‍ രോഗമുക്തനായി

തിരുവനന്തപുരം: വാനരവസൂരി സ്ഥിരീകരിച്ച് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ കൊല്ലം സ്വദേശി രോഗമുക്തിനേടി. പുണെ എന്‍.ഐ.വി.യുടെ നിര്‍ദേശപ്രകാരം 72 മണിക്കൂര്‍ ഇടവിട്ട് രണ്ടുതവണ സാംപിളുകള്‍ പരിശോധിച്ച് രോഗമില്ലെന്നുറപ്പാക്കിയതായി മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ത്വക്കിലെ തടിപ്പുകള്‍ പൂര്‍ണമായി ഭേദമായ മുപ്പത്തിയഞ്ചുകാരനെ ശനിയാഴ്ച ഡിസ്ചാര്‍ജ് ചെയ്തു. കഴിഞ്ഞ പന്ത്രണ്ടിന് യു.എ.ഇ.യില്‍നിന്ന് എത്തിയതാണ്. സംസ്ഥാനത്ത് വാനരവസൂരി സ്ഥിരീകരിച്ച മറ്റുരണ്ടുപേരുടെ ആരോഗ്യനില തൃപ്തികരമാണ്. പ്രതിരോധപ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും മന്ത്രി അറിയിച്ചു.

വാനരവസൂരി: ആഫ്രിക്കയ്ക്ക് പുറത്ത് ആദ്യ മരണം

ജനീവ: ആഫ്രിക്കന്‍ ഭൂഖണ്ഡത്തിനുപുറത്ത് വാനരവസൂരി കാരണം ആദ്യ മരണം ബ്രസീലില്‍ റിപ്പോര്‍ട്ട് ചെയ്തു. തൊട്ടുപിന്നാലെ സ്‌പെയിന്‍ രണ്ടു മരണംകൂടി സ്ഥിരീകരിച്ചു. യൂറോപ്പില്‍ വാനരവസൂരി കാരണമുള്ള ആദ്യ മരണമാണ് സ്‌പെയിനിലേത്. ബ്രസീലില്‍ വെള്ളിയാഴ്ച മരിച്ച 41-കാരന്‍ അര്‍ബുദബാധിതനായിരുന്നുവെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ബ്രസീലില്‍ ഇതുവരെ 1066 വാനരവസൂരിബാധയാണ് സ്ഥിരീകരിച്ചിട്ടുള്ളത്. 513 പേരില്‍ രോഗബാധ സംശയിക്കുന്നുണ്ട്. സ്‌പെയിനില്‍ വെള്ളിയാഴ്ച മരിച്ച രോഗിക്ക് മസ്തിഷ്‌ക വീക്കമുണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്.

ശനിയാഴ്ചയാണ് രണ്ടാമത്തെ മരണം റിപ്പോര്‍ട്ടുചെയ്തത്. വാനരവസൂരി ബാധിച്ച 3750 പേരാണ് സ്‌പെയിനിലുള്ളത്. യു.എസിന്റെ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവെന്‍ഷന്റെ കണക്ക് അനുസരിച്ച് ലോകത്ത് 21,148 വാനരവസൂരി ബാധിതരുണ്ട്.

Content Highlights: monkey pox virus A2 variant India ICMR

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Nambi, Sasikumar

9 min

നമ്പി നാരായണൻ അപമാനിക്കുന്നത് ഐ.എസ്.ആർ.ഒയെ- ശശികുമാർ

Aug 10, 2022


swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


Rocketry The Nambi Effect, Sasikumar former ISRO chairman against Nambi Narayanan, Madhavan Film

2 min

ആ പാവം മാധവനെ പറ്റിച്ച് കോടിക്കണക്കിന് രൂപ ചെലവഴിപ്പിച്ചിരിക്കുകയാണ് നമ്പി നാരായണന്‍- ശശികുമാര്‍

Aug 11, 2022

Most Commented