വാനരവസൂരി വ്യാപനം തടയാന്‍ മാര്‍ഗനിര്‍ദേശം പുറത്തിറക്കി, വാക്‌സിന്‍ വികസിപ്പിക്കല്‍ ചര്‍ച്ച സജീവം


വാക്‌സിന്‍ വികസിപ്പിച്ചാല്‍ ആദ്യഘട്ടത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ അടക്കമുള്ള മുന്‍നിരപോരാളികള്‍ക്കും ഗുരുതര രോഗബാധിതര്‍ക്കുമാകും നല്‍കുകയെന്ന് ഐ.സി.എം.ആര്‍. ദേശീയ സഹാധ്യക്ഷന്‍

പ്രതീകാത്മക ചിത്രം | ഫോട്ടോ: എ.പി.

ന്യൂഡല്‍ഹി: വാനരവസൂരി വ്യാപനം തടയാന്‍ ആരോഗ്യമന്ത്രാലയം മാര്‍ഗനിര്‍ദേശം പുറത്തിറക്കി. രോഗിയുമായി അടുത്തിടപഴകല്‍, ശരീരസ്രവങ്ങളുമായോ മുറിവുകളുമായോ നേരിട്ടുള്ള സമ്പര്‍ക്കം, രോഗി ഉപയോഗിച്ച വസ്തുക്കളുമായുള്ള പരോക്ഷസമ്പര്‍ക്കം എന്നിവയിലൂടെ രോഗം പകരാനുള്ള സാധ്യതയുണ്ടെന്നും അവ ഒഴിവാക്കണമെന്നും നിര്‍ദേശത്തിലുണ്ട്. രോഗവുമായി ബന്ധപ്പെട്ട് വ്യാജപ്രചാരണങ്ങള്‍ നടത്തരുതെന്നും മന്ത്രാലം അറിയിച്ചു.

പ്രധാന നിര്‍ദേശങ്ങള്‍

  • ലക്ഷണങ്ങളുള്ളവര്‍ അടിയന്തരചികിത്സ തേടുക.
  • രോഗം സ്ഥിരീകരിച്ചാല്‍ സ്വയം നിരീക്ഷണത്തിലിരിക്കുക
  • മുറിയും പരിസരങ്ങളും അണുവിമുക്തമാക്കുക.
  • രോഗി ഉപയോഗിച്ച കിടക്കകള്‍, വസ്ത്രങ്ങള്‍ എന്നിവ പ്രത്യേകം കഴുകുക.
  • രോഗിയുമായി സമ്പര്‍ക്കം പുലര്‍ത്തുന്നവരും രോഗിയും മൂന്നുപാളികളുള്ള മുഖാവരണം ധരിക്കുക.
വാക്‌സിന്‍ചര്‍ച്ച സജീവം

വാനരവസൂരിക്ക് വാക്‌സിന്‍ വികസിപ്പിക്കാനുള്ള ചര്‍ച്ച സജീവമാണെന്ന് ആരോഗ്യമന്ത്രാലയവൃത്തങ്ങള്‍ അറിയിച്ചു. സിറം ഇന്‍സ്റ്റിറ്റ്യൂട്ട് സി.ഇ.ഒ. അദാര്‍ പുനെവാല ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യയുമായി കൂടിക്കാഴ്ച നടത്തി.

വാക്‌സിന്‍ വികസിപ്പിച്ചാല്‍ ആദ്യഘട്ടത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ അടക്കമുള്ള മുന്‍നിരപോരാളികള്‍ക്കും ഗുരുതര രോഗബാധിതര്‍ക്കുമാകും നല്‍കുകയെന്ന് ഐ.സി.എം.ആര്‍. ദേശീയ സഹാധ്യക്ഷന്‍ രാമന്‍ ഗംഗാഘേദ്കര്‍ അറിയിച്ചു.

Content Highlights: Monkey-pox guidelines health ministry

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
നരേന്ദ്രമോദി, നിതീഷ് കുമാര്‍

2 min

ചിലത് കാണാനിരിക്കുന്നതേയുള്ളൂവെന്ന് നിതീഷ് കുമാര്‍; മോദിയെ തളര്‍ത്തുമോ 2024?

Aug 12, 2022


One of the Rajasthan Royals owners slapped me 3-4 times after I got a duck Ross Taylor reveals

1 min

ഡക്കായതിന് മൂന്ന് നാല് തവണ മുഖത്തടിച്ചു; ഐപിഎല്‍ ടീം ഉടമയ്‌ക്കെതിരായ വെളിപ്പെടുത്തലുമായി ടെയ്‌ലര്‍

Aug 13, 2022


priya varghees

1 min

റിസര്‍ച്ച് സ്‌കോര്‍ ഏറ്റവും കുറവ്; പ്രിയ വര്‍ഗീസിന്റെ വിവാദ നിയമനത്തില്‍ നിര്‍ണായക രേഖ പുറത്ത്

Aug 13, 2022

Most Commented