ന്യൂഡല്‍ഹി: നടന്‍ മോഹന്‍ലാലിന്റെ വിനയത്തേയും സാമൂഹ്യസേവനത്തേയും പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വീറ്റ്. ജന്മാഷ്ടമി പ്രമാണിച്ച് തിങ്കളാഴ്ച മോഹന്‍ലാല്‍  പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. 

മോഹന്‍ലാലിന്റെ വിനയം കാണുമ്പോള്‍ അദ്ദേഹത്തോട് കൂടുതല്‍ ഇഷ്ടം തോന്നുന്നെന്ന് മോദി ട്വിറ്ററില്‍ കുറിച്ചു. അദ്ദേഹത്തിന്റെ സാമൂഹ്യസേവനങ്ങള്‍ ശ്‌ളാഘനീയവും മറ്റുള്ളവര്‍ക്ക് പ്രചോദനം നല്‍കുന്നതുമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. 

തന്റെ മാതാപിതാക്കളുടെ പേരിലുള്ള വിശ്വശാന്തി ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പ്രധാനമന്ത്രിയോട് സംസാരിച്ചുവെന്ന് തിങ്കളാഴ്ച മോഹന്‍ലാല്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ  വ്യക്തമാക്കിയിരുന്നു.

Content Highlights: Mohanlal impressed PM Narendra Modi with his humility