സാമ്പത്തിക മാന്ദ്യം: പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ഉന്നതതല യോഗം


ന്യൂഡല്‍ഹി: സാമ്പത്തിക രംഗത്തെ മാന്ദ്യം മറികടക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഇന്ന് ഉന്നതതല യോഗം ചേരും. ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിക്ക് പുറമെ, മറ്റ് ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും. ഇത് ആദ്യമായിട്ടാണ് സാമ്പത്തിക രംഗത്തെ പിന്നോട്ടടി ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി യോഗം വിളിക്കുന്നത്.

സമ്പദ്ഘടന പിന്നാക്കം പോയെന്ന തിരിച്ചറിവിനെ തുടര്‍ന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചത്. സാമ്പത്തിക വളര്‍ച്ച മുന്നോട്ടു കൊണ്ടു പോകുന്നതിനുള്ള നടപടികള്‍ യോഗത്തില്‍ ചര്‍ച്ചയാകും. മൊത്ത ആഭ്യന്തര ഉല്‍പ്പാദനം 5.7 ശതമാനത്തിലേക്ക് ഇടിഞ്ഞതായ റിസര്‍വ് ബാങ്ക് കണക്ക് പുറത്തുവന്ന ശേഷമുള്ള ആദ്യത്തെ യോഗമാണിത്. കഴിഞ്ഞ കൊല്ലം ഈ പാദത്തില്‍ 7.9 ശതമാനമായിരുന്നു വളര്‍ച്ച.

വിലക്കയറ്റത്തിന്റെ പശ്ചാത്തലത്തില്‍ ഏഴര ശതമാനം വളര്‍ച്ചയെന്ന ലക്ഷ്യം കൈവരിക്കാന്‍ കഴിയില്ലെന്ന് സാമ്പത്തിക സര്‍വ്വെ മുന്നറിയിപ്പ് നല്‍കിയിരുന്നു. കയറ്റുമതിയും കുറഞ്ഞു.നോട്ട് അസാധുവാക്കലിന്റെ പ്രത്യാഘാതവും ചരക്ക് സേവനനികുതിയുടെ നടപ്പാക്കലിലെ പ്രശ്നങ്ങളും ചര്‍ച്ചക്ക് വരും. സാമ്പത്തിക വളര്‍ച്ചക്കും പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും വേണ്ട നടപടികള്‍ യോഗം ചര്‍ച്ച ചെയ്യും.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
arya rajendran

2 min

'കാലില്‍ നീര്, എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും'; സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടി

May 18, 2022


D Imman

1 min

കുറച്ചുവർഷങ്ങളായി അനുഭവിച്ച വെല്ലുവിളികൾക്കുള്ള പരിഹാരം; പുനർവിവാഹത്തേക്കുറിച്ച് ഡി.ഇമ്മൻ

May 18, 2022


07:00

ജയിലില്‍ 'അറിവി'ന്റെ 31 വര്‍ഷങ്ങള്‍; പേരറിവാളന്റെ കഥ

May 19, 2022

More from this section




Most Commented