ന്യൂഡല്‍ഹി: ഖെലോ ഇന്ത്യ യൂത്ത് ഗെയിംസ് ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിയേക്കില്ലെന്ന് റിപ്പോര്‍ട്ട്‌.

പൗരത്വഭേദഗതിയ്‌ക്കെതിരായ പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി ചടങ്ങ് ഒഴിവാക്കുന്നതെന്നാണ് റിപ്പോര്‍ട്ട്‌.

അസമിലെ ഗുവാഹാട്ടിയില്‍ വെള്ളിയാഴ്ചയാണ് ഖെലോ ഇന്ത്യ യൂത്ത് ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങുകള്‍ നിശ്ചയിച്ചിരുന്നത്. 

രണ്ടാം തവണയാണ് അസമില്‍ നടത്താനിരുന്ന പരിപാടി പൗരത്വ ഭേദഗതിയ്‌ക്കെതിരായ പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തില്‍ റദ്ദാക്കുന്നത്. നേരത്തെ ഇന്ത്യ-ജപ്പാന്‍ ഉച്ചകോടിയും റദ്ദാക്കിയിരുന്നു. 

കഴിഞ്ഞ ദിവസങ്ങളില്‍ പൗരത്വഭേദഗതിയ്‌ക്കെതിരായി അസമിലും ഗുവാഹാട്ടിയിലും ശക്തമായ പ്രതിഷേധങ്ങള്‍ നടന്നിരുന്നു. ഓള്‍ അസം സ്റ്റുഡന്‍സ് യൂണിയന്‍ ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പ്രധാനമന്ത്രിക്കെതിരെ പ്രതിഷേധിക്കുമെന്ന് വ്യക്തമാക്കിയിരുന്നു.

Content Highlight: Protest against CAA PM Modi withdraw In Khelo India youth games