ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച്ഡി ദേവഗൗഡയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്‍മദിനാശംസ. 'നമ്മുടെ മുന്‍പ്രധാനമന്ത്രിയുമായി സംസാരിച്ചു. അദ്ദേഹത്തിന് ജന്‍മദിനാശംസകള്‍ നേര്‍ന്നു. അദ്ദേഹത്തിന്റെ നല്ല ആരോഗ്യത്തിനും ദീര്‍ഘായുസ്സിനുമായി ഞാന്‍ പ്രാര്‍ഥിക്കുന്നു', എന്നായിരുന്നു മോദിയുടെ ട്വീറ്റ്.

പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും ദേവഗൗഡയ്ക്ക് ആശംസകള്‍ നേര്‍ന്നിട്ടുണ്ട്. 

ദേവഗൗഡയുടെ മകന്‍ കുമാരസ്വാമി കര്‍ണാടക മുഖ്യമന്ത്രിയാവേണ്ട സ്ഥാനത്ത് ഗവര്‍ണ്ണറുടെ ഇടപെടലിനെത്തുടര്‍ന്നാണ് ബിജെപി അധികാരത്തിലേറുന്നത്. ഈ ഇടപെടല്‍ ഭരണഘടനാവിരുദ്ധമാണെന്ന ആരോപണം നിലനില്‍ക്കുന്നുണ്ട്. അതിനിടയില്‍ എംഎല്‍എമാരെ ചാക്കിട്ടു പിടിക്കാനുള്ള ബിജെപിയുടെ ശ്രമവും നടക്കുന്നുണ്ട്. ഇതിനിടയിലാണ് ദേവഗൗഡയ്ക്ക് ദീര്‍ഘായുസ്സ് നേര്‍ന്നു കൊണ്ടുള്ള പ്രധാനമന്ത്രിയുടെ ട്വീറ്റ്. ഈ ട്വീറ്റിനെ പല രീതിയിലാണ് സാമൂഹിക മാധ്യമലോകം വ്യാഖ്യാനിക്കുന്നത്.