നരേന്ദ്രമോദിയും വ്ലാദിമിർ പുതിനും | Photo: Manish Swarup AP
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യന്‍ പ്രസിഡന്റ് വ്ളാദ്മിര്‍ പുടിനുമായി ചര്‍ച്ച നടത്തി. താലിബാന് അധികാരം പിടിച്ചെടുത്ത സാഹചര്യത്തില്‍ അഫ്ഗാനിലെ നിലവിലെ സ്ഥിതിഗതികള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇരുരാഷ്ട്ര നേതാക്കളും വിലയിരുത്തി. ഇരുവരും ടെലിഫോണിലൂടെ 45 മിനിറ്റോളം സംസാരിച്ചു.
അഫ്ഗാനിലെ നിലവിലെ സംഭവ വികാസങ്ങളെക്കുറിച്ച് പുടിനുമായി വിശമായി സംസാരിച്ചതായി ചര്‍ച്ചയ്ക്ക് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു. കോവിഡിനെതിരേയുള്ള പോരാട്ടത്തില്‍ ഇന്ത്യ-റഷ്യ സഹകരണം ഉള്‍പ്പെടെയുള്ള ഉഭയകക്ഷി അജണ്ടകള്‍ പുടിനുമായി സംസാരിച്ചു. പ്രധാനപ്പെട്ട വിഷയങ്ങളില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള കൂടിയാലോചനകള്‍ തുടരുമെന്നും മോദി വ്യക്തമാക്കി.
അഫ്ഗാനിലെ സുരക്ഷാ സാഹചര്യം, കോവിഡ് വാക്സിന് ഉത്പാദനത്തിലെ സഹകരണം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ കഴിഞ്ഞ ദിവസം ജര്‍മന്‍ ചാന്‍സലര്‍ അഞ്ജല മെര്‍ക്കലുമായും മോദി സംസാരിച്ചിരുന്നു. അഫ്ഗാനില്‍ സുരക്ഷയും സമാധാനവും ഉറപ്പുവരുത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചാണ് ഇരുവരും പ്രധാനമായും ചര്‍ച്ച ചെയ്തത്.
content highlights: Modi, Putin hold conversation on situation in Afghanistan
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..