ന്യൂഡല്‍ഹി: ഐ.സി.സി ടി20 ലോകകപ്പില്‍ ഞായറാഴ്ച പാകിസ്താനെതിരായ മത്സരത്തില്‍ ഇന്ത്യ തോറ്റതിന് കാരണം മോദി സര്‍ക്കാരാണെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടികായത്ത്. വോട്ട് കിട്ടുമെങ്കില്‍ ഇന്ത്യയെ തോല്‍പ്പിക്കുന്നത് മോദി സര്‍ക്കാരിനെ സംബന്ധിച്ച് അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ലെന്ന് ടികായത്ത് ആരോപിച്ചു. 

ടിക്കായത്തിന്റെ പ്രസ്താവന ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു.താന്‍ മത്സരം കണ്ടിട്ടില്ലെന്നും എന്നാല്‍ ഇന്ത്യ തോല്‍ക്കാന്‍ കാരണം മോദിയാണെന്ന് തന്റെ ഗ്രാമത്തിലുള്ളവര്‍ പറയുന്നത് കേട്ടുവെന്നാണ് ടികായത്ത് പറയുന്നത്.  

ഇന്ത്യ തോറ്റാല്‍ ചിലര്‍ പടക്കം പൊട്ടിക്കുകയും ചിലര്‍ ഇന്ത്യന്‍ താരങ്ങളെ പരിഹസിക്കുകയും കുറ്റപ്പെടുത്തുകയും ചെയ്യും. ഗ്രാമവാസികളാണ് തന്നോട് ഇത് പറഞ്ഞതെന്നും ടികായത്ത് പറയുന്നു.

Content Highlights: Modi made india to lose the match against pakistan claims Rakesh tikait