ന്യൂഡല്‍ഹി: സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ സ്മരണാര്‍ഥം നിര്‍മിച്ച 182 മീറ്റര്‍ ഉയരമുള്ള പ്രതിമ പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു. ഏകതാ പ്രതിമ എന്ന പേരില്‍ നിര്‍മ്മിച്ച 182 മീറ്റര്‍ ഉയരമുള്ള പ്രതിമ അല്‍പസമയം മുമ്പാണ് മോദി ഉദ്ഘാടനം ചെയ്തത്.

സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ 143-ാമത് ജന്മദിനമാണ് ഇന്ന്. നര്‍മദാ നദീ തീരത്തുള്ള സാധു ബെട്ട് ദ്വീപിലാണ് പ്രതിമ നിര്‍മിച്ചിരിക്കുന്നത്. 

നരേന്ദ്രമോദിയുടെ സ്വപ്നപദ്ധതിയായ ഈ പ്രതിമ 33 മാസത്തെ തുടര്‍ച്ചയായ ജോലിക്കൊടുവിലാണ് പൂര്‍ത്തിയായത്. രാം വി. സുത്തര്‍ രൂപകല്പനയും എല്‍ ആന്‍ഡ് ടി നിര്‍മാണവും നിര്‍വഹിച്ചു- 2989 കോടി രൂപ ചെലവ്.

ചൈനയിലെ 153 മീറ്റര്‍ ഉയരമുള്ള ബുദ്ധപ്രതിമയെയും ബ്രസീലിലെ ക്രിസ്തുപ്രതിമയെയും അമേരിക്കയിലെ സ്വാതന്ത്ര്യപ്രതിമയെയുമൊക്കെ ഉയരത്തില്‍ പിന്തള്ളി ലോകത്തിലേറ്റവും ഉയരമുള്ള പ്രതിമ എന്ന സ്ഥാനം ഇനി ഏകതാ പ്രതിമയ്ക്ക് സ്വന്തം. 

ഉയരെ ഭൂമിപുത്രൻ

ഏകതാപ്രതിമ: മോദിയുടെ സ്വപ്നപദ്ധതി