ന്യൂഡൽഹി : തിരഞ്ഞെടുപ്പിനു ശേഷം തിരിച്ചു വരുമെന്ന ആത്മവിശ്വാസവും പ്രതീക്ഷയും പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ  മന്‍കീ ബാത്ത്. നിലവിലെ സര്‍ക്കാരിന്റെ കാലത്തെ അവസാന മന്‍കീ ബാത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

ജനങ്ങളുടെ ആശിര്‍വാദത്തോടെ ലോക്‌സഭാ തിരഞ്ഞെടുപ്പിനു ശേഷം തിരിച്ചു വരുമെന്നും മെയ് അവസാനം മന്‍കിബാത്തില്‍ ജനങ്ങളെ അഭിസംബോധന ചെയ്യുമെന്നും മോദി പ്രതീക്ഷയര്‍പ്പിച്ചു സംസാരിച്ചു.

പുല്‍വാമ ആക്രമണത്തിനു ശേഷം രാജ്യത്തെ ജനങ്ങള്‍ ക്ഷുഭിതരാണെന്നും അവര്‍ വേദനിക്കുന്നുവെന്നും മോദി പറഞ്ഞു.

രാജ്യത്തിന് വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച സൈനികരെ സല്യൂട്ട് ചെയ്യുകയാണ്. അവരുടെ ത്യാഗം നമുക്ക് കൂടുതല്‍ ശക്തിപകരുമെന്നും അദ്ദേഹം പറഞ്ഞു.

content highlights: Modi in Man ki baath