വാഷിങ്ടൺ: ത്രിദിന സന്ദർശനത്തിനായി അമേരിക്കയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രസിഡന്റ് ജോ ബൈഡനും തമ്മിലുള്ള കൂടിക്കാഴ്ച ആരംഭിച്ചു. വൈറ്റ് ഹൗസിലെ ഓവൽ ഓഫീസിൽ വെച്ചാണ് കൂടിക്കാഴ്ച. ബൈഡൻ അധികാരമേറ്റ ശേഷം ഇരുവരും തമ്മിൽ ആദ്യമായാണ് കൂടിക്കാഴ്ച നടത്തുന്നത്.

വ്യാപാര ബന്ധം തുടര്‍ന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ പ്രധാന പങ്ക് വഹിക്കുമെന്നും കൂടിക്കാഴ്ചയില്‍ മോദി കൂടിക്കാഴ്ചയില്‍ പറഞ്ഞു. 2014ലും 16ലും ബൈഡനുമായി സംസാരിക്കാൻ അവസരം ലഭിച്ചുവെന്നും അന്ന് ബൈഡൻ ഇന്തോ - യു.എസ്. ബന്ധത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ പങ്കുവെച്ചെന്നും മോദി  ഓർമിപ്പിച്ചു. 

വൈറ്റ് ഹൗസിലേക്ക് വീണ്ടും വന്നതിൽ സന്തോഷം, ഇന്തോ - യുഎസ് ബന്ധത്തിന്റെ പുതിയ അധ്യായത്തിന്റെ തുടക്കം എന്നായിരുന്നു കൂടിക്കാഴ്ചയെക്കുറിച്ച് ജോ ബൈഡൻ പറഞ്ഞത്. കാലാവസ്ഥാ വ്യതിയാനവും കോവിഡും ലോകത്തിന് കനത്ത വെല്ലുവിളിയാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ദൃഢപ്പെടുത്തും. ഇന്തോ - പസഫിക് മേഖല സ്വതന്ത്രവും സുരക്ഷിതവുമാക്കുമെന്നും ബൈഡൻ പറഞ്ഞു.

വൈറ്റ് ഹൗസിന് പുറത്ത് മോദിക്ക് വൻ സ്വീകരണമാണ് ഇന്ത്യക്കാർ ഒരുക്കിയത്. 

Modi holds bilateral talks with US President