പ്രധാനമന്ത്രി നരേന്ദ്ര മോദി | Photo:ANI
ബെംഗളൂരു: ഇന്ത്യന്‍ ഭാഷകളെ പിന്തുണയ്ക്കുന്നതിനായി നടപടികളെടുക്കാത്ത രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇക്കൂട്ടര്‍ക്ക് ഗ്രാമങ്ങളില്‍ നിന്നും പിന്നാക്ക വിഭാഗങ്ങളില്‍ നിന്നുമുള്ള വിദ്യാര്‍ഥികള്‍ ഡോക്ടര്‍മാരും എന്‍ജിനിയര്‍മാരും ആകുന്നതില്‍ താത്പര്യമില്ലെന്നും അദ്ദേഹം ആരോപിച്ചു. കര്‍ണാടകയിലെ ശ്രീ മധുസൂദന്‍ സായി മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചില പാര്‍ട്ടികള്‍ തങ്ങളുടെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി ഭാഷകളെ ഉപയാഗിച്ചതായി മോദി ആരോപിച്ചു. എന്നാല്‍ ഭാഷകളെ ശരിയായ അര്‍ഥത്തില്‍ പിന്തുണയ്ക്കാന്‍ ആവശ്യമായ ശ്രമം അവര്‍ നടത്തിയില്ല. രാജ്യത്തിന്റെ അഭിമാനം ഉയര്‍ത്തിപിടിക്കുന്ന ഭാഷയാണ് കന്നഡ. മെഡിക്കല്‍, എന്‍ജിനിയറിങ്, ടെക്‌നിക്കല്‍ വിദ്യാഭ്യാസം കന്നഡയിലും നല്‍കുന്നതിന് മുന്‍ സര്‍ക്കാരുകള്‍ ഒരു നടപടിയും സ്വീകരിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പാവപ്പെട്ടവരെ വെറും വോട്ട് ബാങ്കായി കണക്കാക്കുന്ന രാഷ്ട്രീയം രാജ്യത്ത് നിലനിന്നിരുന്നു. എന്നാല്‍, ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന് സാധാരണ ജനങ്ങളെ സംരക്ഷിക്കുന്നതിനാണ് പ്രഥമ പരിഗണന. സാധാരണക്കാരുടെ ആരോഗ്യക്ഷേമത്തിന് സര്‍ക്കാര്‍ മുന്‍ഗണന നല്‍കി. വിലക്കുറവില്‍ മരുന്നുകള്‍ ലഭിക്കുന്നതിന് സര്‍ക്കാര്‍ ജന്‍ ഔഷധി കേന്ദ്രങ്ങള്‍ ആരംഭിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചടങ്ങില്‍ കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ, സംസ്ഥാന ആരോഗ്യമന്ത്രി കെ. സുധാകര്‍ എന്നിവരും സന്നിഹിതരായിരുന്നു.
Content Highlights: Modi hits out at political parties for not doing enough to support Indian languages
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..