ന്യൂഡല്‍ഹി: കോവിഡ് പ്രതിസന്ധിയുടെ ഘട്ടത്തില്‍ സമ്പദ്ഘടനയെ പുനരുജ്ജീവിപ്പിക്കാനും ചെറുകിട വ്യവസായങ്ങളെ സഹായിക്കാനും തൊഴില്‍സാഹചര്യങ്ങള്‍  വര്‍ദ്ധിപ്പിക്കാനും നരേന്ദ്ര മോദി സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ലോക്ക് ഡൗണില്‍ സാമ്പത്തിക പ്രതിസന്ധിയിലായ വ്യവസായ മേഖലകളെ സഹായിക്കാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്നും അദ്ദേഹം ട്വിറ്ററിലൂടെ പറഞ്ഞു. 

സാമ്പത്തിക സമ്മര്‍ദം നേരിടുന്ന ചെറുകിട സംരഭങ്ങളെ പിന്തുണയ്ക്കാന്‍ ലക്ഷ്യമിട്ടുള്ള നടപടികള്‍ ആവിഷ്‌കരിച്ചതിന് പ്രധാനമന്ത്രിയോടും ധനമന്ത്രിയോടും നന്ദിപറയുന്നുവെന്നും ഷാ ട്വീറ്റ് ചെയ്തു. 

20 ലക്ഷം കോടിയുടെ സാമ്പത്തിക ഉത്തേജക പാക്കേജിന്റെ വിശദാംശങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ ധനമന്ത്രി വിശദീകരിച്ചതിനു പിന്നാലെയാണ് അമിത് ഷായുടെ പ്രതികരണം. 

Content Highlights: Modi govt committed to reviving economy, help MSMEs: Amit Shah