'വിമാനത്താവളത്തിൽ ജീവനോടെ എത്തിയതിന് മുഖ്യമന്ത്രിയോട് നന്ദി അറിയിക്കൂ'; രോഷം പ്രകടിപ്പിച്ച് മോദി


നരേന്ദ്ര മോദി | ഫോട്ടോ: എ.എൻ.ഐ

ന്യൂഡല്‍ഹി: പഞ്ചാബിലെ ഫിറോസ്പുരില്‍ സുരക്ഷാ വീഴ്ചയെ തുടര്‍ന്ന് സമ്മേളന പരിപാടി റദ്ദാക്കേണ്ടി വന്നതില്‍ സംസ്ഥാന സർക്കാരിനെതിരേ രോഷം പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിഷേധക്കാര്‍ വഴി തടസ്സപ്പെടുത്തിയതിനെ തുടര്‍ന്ന് ഫ്‌ളൈ ഓവറില്‍ കുടുങ്ങിയ മോദി, പിന്നീട് വിമാനത്താവളത്തില്‍ തിരിച്ചെത്തിയപ്പോഴാണ് വിമാനത്താവള ഉദ്യോഗസ്ഥരോട് തന്റെ പ്രതിഷേധം അറിയിച്ചത്.

'ജീവനോടെ എനിക്ക് ബടിന്‍ഡ വിമാനത്താവളത്തില്‍ എത്താന്‍ കഴിഞ്ഞതിന് നിങ്ങളുടെ മുഖ്യമന്ത്രിയോട് നന്ദി അറിയിച്ചേക്കൂ', എന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് ആവശ്യമായ സുരക്ഷയൊരുക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടതായി കേന്ദ്ര സര്‍ക്കാര്‍ നേരത്തെ ആരോപിച്ചിരുന്നു. ഇതിലുള്ള രോഷപ്രകടനമായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകളില്‍ ഉണ്ടായിരുന്നത്.

നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പഞ്ചാബില്‍ 42,750 കോടിയുടെ വികസന പദ്ധതിക്ക് തറക്കല്ലിടുന്നത് അടക്കമുള്ള പരിപാടികളില്‍ പങ്കെടുക്കുന്നതിനാണ് പ്രധാനമന്ത്രി എത്തിയത്. ബുധനാഴ്ച ഉച്ച കഴിഞ്ഞ് ഹുസൈനിവാലയിലെ ദേശീയ സ്മാരകത്തില്‍ പുഷ്പചക്രങ്ങള്‍ അര്‍പ്പിക്കാന്‍ പോകുന്നതിനിടെയാണ് സുരക്ഷാ വീഴ്ചയുണ്ടായത്. പ്രതിഷേധക്കാര്‍ റോഡ് തടസ്സപ്പെടുത്തിയിതിനെ തുടര്‍ന്ന് പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം 20 മിനിറ്റോളം ഫ്‌ളൈ ഓവറില്‍ കുടുങ്ങുകയായിരുന്നു.

ഹെലികോപ്റ്റററില്‍ ഹുസൈനിവാലയിലേക്ക് പോകാനാണ് ആദ്യം തീരുമാനിച്ചതെങ്കിലും പ്രതികൂലമായ കാലാവസ്ഥയെ തുടര്‍ന്ന് യാത്ര റോഡ് മാര്‍ഗമാക്കുകയായിരുന്നു. ഹുസൈനിവാലയ്ക്ക് 30 കിലോമീറ്റര്‍ അകലെ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം എത്തിയപ്പോള്‍ പ്രതിഷേധക്കാര്‍ റോഡ് തടഞ്ഞു. ഇവിടെയാണ് അദ്ദേഹത്തിനും സംഘത്തിനും കുടുങ്ങിക്കിടക്കേണ്ടിവന്നത്.

യാത്ര റോഡ് മാര്‍ഗമാക്കുന്നതിന് മുന്‍പ് പഞ്ചാബ് പോലീസുമായി സംസാരിച്ച് പ്രശ്‌നങ്ങളില്ലെന്ന് ഉറപ്പ് വരുത്തിയ ശേഷമായിരുന്നു യാത്ര ആരംഭിച്ചതെന്ന് കേന്ദ്ര സര്‍ക്കാര്‍ പറയുന്നു. അതിനിടെയാണ് പ്രതിഷേധക്കാര്‍ മണിക്കൂറുകളോളം റോഡ് തടഞ്ഞത്. ഇതേത്തുടര്‍ന്ന് എന്‍.എസ്.ജി സംഘം പ്രധാനമന്ത്രിയുമായി ബത്തിന്‍ഡ വിമാനത്താവളത്തിലേക്ക് മടങ്ങി. പഞ്ചാബിലെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായത് ഉത്തരവാദിത്തമില്ലാത്ത പെരുമാറ്റമാണെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആരോപിച്ചു.

Content Highlights: PM Modi expressed his anger after massive security breach in Punjab

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
arya rajendran

2 min

'കാലില്‍ നീര്, എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും'; സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടി

May 18, 2022


SUDHAKARAN

1 min

'സുധാകരന് ആറ് വയസുകാരന്റെ ബുദ്ധിയും ആറാളുടെ വലുപ്പവും'; പരാമര്‍ശം രാഷ്ട്രീയ ആയുധമാക്കി സിപിഎം

May 18, 2022


Gyanvapi Mosque

2 min

'ശിവലിംഗം കണ്ടെത്തിയെന്ന് പറയപ്പെടുന്ന സ്ഥലം സംരക്ഷിക്കണം, നിസ്‌കാരം തടയരുത്' - സുപ്രീംകോടതി

May 17, 2022

More from this section
Most Commented