
രാഹുൽ ഗാന്ധി. പ്രധാനമന്ത്രി മോദി | Photo:PTI
ന്യൂഡല്‍ഹി: സുഹൃത്തുക്കളില്ലാത്ത ഒരു അയല്‍പ്പക്കത്ത് താമസിക്കുന്നത് അപകടകരമാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ മുന്നറിയിപ്പ്. പതിറ്റാണ്ടുകളെടുത്ത് കോണ്‍ഗ്രസ് കെട്ടിപ്പടുത്ത ബന്ധങ്ങളുടെ വല പ്രധാനമന്ത്രി നരേന്ദ്ര മോദി തകര്‍ത്തെന്നും രാഹുല്‍ കുറ്റപ്പെടുത്തി.
ഇന്ത്യയുമായുള്ള അടുപ്പം ദുര്‍ബലമാക്കി, ചൈനയോട് കൂടുതല്‍ അടുക്കുന്ന ബംഗ്ലാദേശിന്റെ സമീപനത്തെ കുറിച്ചുള്ള ദി ഇക്കണോമിസ്റ്റിന്റെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി ട്വിറ്ററിലൂടെയാണ് രാഹുലിന്റെ വിമര്‍ശനം.
'പതിറ്റാണ്ടുകളായി കോണ്‍ഗ്രസ് കെട്ടിപ്പടുക്കുകയും പരിപോഷിക്കുകയും ചെയ്ത ബന്ധങ്ങളുടെ ശൃംഖല മിസ്റ്റര്‍ മോദി നശിപ്പിച്ചു. സുഹൃത്തുക്കളില്ലാത്ത ഒരു അയല്‍പ്പക്കത്ത് താമസിക്കുന്നത് അപകടകരമാണ്.' രാഹുല്‍ ഗാന്ധി ട്വിറ്ററിലൂടെ വ്യക്തമാക്കി.
മോദി സര്‍ക്കാരിന്റെ വിദേശനയം കാരണം അയല്‍ ബന്ധങ്ങള്‍ ദുര്‍ബലപ്പെട്ടുവെന്ന് കോണ്‍ഗ്രസ് നേരത്തെ മുതല്‍ ആരോപിച്ചുവരുന്നുണ്ട്. എന്നാല്‍, നിരവധി രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധം കൂടുതല്‍ ശക്തമാവുകയും ആഗോളതലത്തില്‍ അതിന്റെ സ്ഥാനം ശക്തിപ്പെടുത്തുകയും ചെയ്തുവെന്നാണ് സര്‍ക്കാരിന്റെ വാദം.
Content Highlights: Modi destroyed "web of relationships" that Congress built with countries over decades-Rahul Gandhi
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..