ബിയർ ഗ്രിൽസിനൊപ്പം പ്രധാനമന്ത്രി നരേന്ദ്രമോദി | Photo - AFP
ന്യൂഡല്‍ഹി: ഉത്തരാഖണ്ഡിലെ ജിം കോര്‍ബെറ്റ് ദേശീയോദ്യാനത്തില്‍ 'മോദി സര്‍ക്യൂട്ട്' ടൂറിസം പദ്ധതി ആരംഭിക്കുന്നു. 'മാന്‍ വേഴ്സസ് വൈല്‍ഡ്' എന്ന അതിജീവന റിയാലിറ്റി ഷോയ്ക്കിടെ ഈ ദേശീയ ഉദ്യാനത്തിനുള്ളില്‍ അവതാരകന്‍ ബിയര്‍ ഗ്രില്‍സിനൊപ്പം പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദര്‍ശിച്ച സ്ഥലങ്ങളും നടത്തിയ പ്രവര്‍ത്തനങ്ങളും ഉള്‍ക്കൊള്ളിച്ചാണ് പദ്ധതി വികസിപ്പിക്കുക.
2019-ഓഗസ്റ്റില്‍ സംപ്രേഷണം ചെയ്ത പ്രത്യേക എപ്പിസോഡിലാണ് ഗ്രില്‍സും മോദിയും പങ്കെടുത്തത്. കശ്മീരിലെ പുല്‍വാമയില്‍ ഭീകരാക്രമണം നടന്ന ദിവസമായിരുന്നു ചിത്രീകരണം. വരുംദിവസങ്ങളില്‍ താന്‍ സന്ദര്‍ശിച്ച പ്രദേശം ലോകത്തിന്റെ വലിയ വിനോദസഞ്ചാരകേന്ദ്രമായി മാറുമെന്ന് അന്ന് മോദി പറഞ്ഞിരുന്നു.
മോദി ധ്യാനത്തിലിരിക്കുന്ന ചിത്രമെടുത്ത രുദ്ര ഗുഹ, ചങ്ങാടം തുഴഞ്ഞ ഇടം തുടങ്ങിയ പ്രധാനസ്ഥലങ്ങളില്‍ അതു സംബന്ധിച്ച അറിയിപ്പുബോര്‍ഡുകള്‍ സ്ഥാപിക്കുമെന്ന് ഉത്തരാഖണ്ഡ് ടൂറിസം മന്ത്രി സത്പാല്‍ മഹാരാജ് പറഞ്ഞു. ക്രൊയേഷ്യന്‍ സന്ദര്‍ശനത്തിനിടെ ഗെയിം ഓഫ് ത്രോണ്‍സ് പര്യടനത്തെക്കുറിച്ച് കേട്ടപ്പോഴാണ് 'മോദി സര്‍ക്യൂട്ട്' എന്ന ആശയം മനസ്സില്‍വന്നതെന്ന് അദ്ദേഹം പറഞ്ഞു. പുല്‍വാമയില്‍ 40 സി.ആര്‍.പി.എഫ്. ജവാന്മാര്‍ കൊല്ലപ്പെട്ട ദിവസം ആഘോഷിക്കാനാണോ ഇത്തരമൊരു പദ്ധതി നടപ്പാക്കുന്നതെന്ന് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ കരണ്‍ മഹാര ചോദിച്ചു.
Content Highlights: modi circuit jim corbett national park
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..