നരേന്ദ്ര മോദി | ഫോട്ടോ: എഎൻഐ
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരത്തിന് പരിഗണിക്കുന്നു എന്ന പ്രചാരണം തെറ്റെന്ന് നൊബേല്‍ സമ്മാന കമ്മിറ്റി ഡെപ്യൂട്ടി ലീഡര്‍ അസ്‌ലെ തോജെ. താന്‍ ഇത്തരത്തില്‍ പറഞ്ഞുവെന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് അദ്ദേഹം പറഞ്ഞു.
ഹിന്ദി വാര്‍ത്താ ചാനലായ എ.ബി.പി. ന്യൂസ് കഴിഞ്ഞ ദിവസം അസ്‌ലെ തോജെയുടെ അഭിമുഖമെടുത്തിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഇന്ത്യയെയും പുകഴ്ത്തി അഭിമുഖത്തില്‍ തോജെ സംസാരിച്ചിരുന്നു. യുദ്ധമവസാനിപ്പിച്ച് സമാധാനം സ്ഥാപിക്കുന്നതില്‍ ഏറ്റവും വിശ്വസ്തനായ നേതാവ് മോദിയാണെന്ന് തോജെ പറഞ്ഞു. റഷ്യ - യുക്രൈന്‍ യുദ്ധത്തിലെ ഇന്ത്യന്‍ നിലപാടിനെയും തോജെ അഭിനന്ദിച്ചു. ഈ അഭിപ്രായപ്രകടനങ്ങളുടെ ചുവടുപിടിച്ചാണ് മോദിയെ സമാധാന നൊബേലിന് പരിഗണിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചത്.
ടൈംസ് നൗ ഉള്‍പ്പെടെയുള്ള ഇംഗ്ലീഷ് മാധ്യമങ്ങളാണ് ഇത്തരത്തില്‍ വാര്‍ത്ത നല്‍കിയിരുന്നത്. ഇതിനുപിന്നാലെയാണ് വാര്‍ത്ത വ്യാജമാണെന്ന് അസ്‌ലെ തോജെ തന്നെ വ്യക്തമാക്കിയത്.
Content Highlights: modi biggest contender for peace prize, nobel committee member says fake
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..