Photo | PTI
ന്യൂഡല്‍ഹി: പ്രതിപക്ഷം സാമൂഹിക നീതിയെക്കുറിച്ച് കാമ്പില്ലാതെ സംസാരിക്കുമ്പോള്‍ ബി.ജെ.പി. ഓരോ ഇന്ത്യക്കാരനെയും സഹായിക്കുന്നതിനായി അദ്ധ്വാനിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബി.ജെ.പി. സ്ഥാപകദിനത്തില്‍ പാര്‍ട്ടിയുടെ 2024 തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രതിപക്ഷം വളരെ നിരാശയിലാണ്. പക്ഷേ, 2024-ല്‍ ബി.ജെ.പിയെ തോല്‍പ്പിക്കാന്‍ ഒരാള്‍ക്കും കഴിയില്ല. മോദിയുടെ കുഴിമാടം ഒരുങ്ങിയെന്ന കോണ്‍ഗ്രസ് മുദ്രാവാക്യം ഒരിക്കല്‍ക്കൂടി പരാമര്‍ശിച്ചു കൊണ്ടായിരുന്നു പ്രസംഗം. രാജ്യത്തെ അഴിമതി, സ്വജനപക്ഷപാതം, ക്രമസമാധാന വെല്ലുവിളികള്‍ എന്നിവയ്‌ക്കെതിരേ കടുത്ത രീതിയില്‍ ബി.ജെ.പി. പോരാടുമെന്നും അദ്ദേഹം അറിയിച്ചു. ഹനുമാനാണ് ഇതിനു പിന്നിലെ ധൈര്യമെന്നും മോദി വ്യക്തമാക്കി.
ഇന്ത്യ ഇന്ന് ഹനുമാനെപ്പോലെ വെല്ലുവിളികളെ കൂടുതല്‍ കരുത്തോടെ നേരിടാന്‍ സജ്ജമാണ്. ഹനുമാനില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ടവരാണ് തങ്ങളുടെ പാര്‍ട്ടി. ഹനുമാനെപ്പോലെ ചില സമയങ്ങളില്‍ തങ്ങള്‍ക്ക് കര്‍ക്കശക്കാരാവാനും കഴിയും. എന്നാല്‍ തങ്ങള്‍ വിനയവും അനുകമ്പയുമുള്ളവര്‍ കൂടിയാണെന്നും മോദി പറഞ്ഞു.
നിശ്ചയദാര്‍ഢ്യവും എല്ലാം ചെയ്യാന്‍ കഴിയുമെന്ന വിശ്വാസവും ബി.ജെ.പിക്കുണ്ട്. വലിയ സ്വപ്‌നങ്ങള്‍ കാണുകയും അവ നിറവേറ്റാന്‍ വേണ്ടി കഠിനമായി പ്രയത്‌നിക്കുകയും ചെയ്യുക എന്നതാണ് ബി.ജെ.പി.യുടെ രാഷ്ട്രീയ സംസ്‌കാരം. അതേസമയം, കോണ്‍ഗ്രസും സഖ്യകക്ഷികളും വളരെ ശുഷ്‌കമായി ചിന്തിക്കുന്നവരും അഴിമതിയിലും കുടുംബവാഴ്ചയിലും മുങ്ങിപ്പോയവരുമാണെന്നും മോദി കുറ്റപ്പെടുത്തി.
Content Highlights: modi against opposition, 2024 election campaign starting


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..